സഞ്ജു വീണ്ടും ടി20 ടീമില്‍; അഫ്ഗാനെതിരെ രോഹിത് നയിക്കും, കോഹ്‌ലിയും തിരിച്ചെത്തി 

സഞ്ജുവിനൊപ്പം ജിതേഷ് ശര്‍മയാണ് ടീമിലെ മറ്റൊരു വിക്കറ്റ് കീപ്പര്‍. ടി20 ലോകകപ്പ് നടക്കാനിരിക്കെ ടീമില്‍ സ്ഥാനമുറപ്പിക്കാനുള്ള സുവര്‍ണാവസരമാണ് സഞ്ജുവിന്
ചിത്രം: എക്‌സ്
ചിത്രം: എക്‌സ്

മുംബൈ: അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണ്‍ ടീമിലിടം പിടിച്ചു. 16 അംഗ സംഘത്തെയാണ് പ്രഖ്യാപിച്ചത്. 

രോഹിത് ശര്‍മ, വിരാട് കോഹ്‌ലി എന്നിവര്‍ ഇടവേളയ്ക്ക് ശേഷം ടി20 ടീമില്‍ തിരിച്ചെത്തി. രോഹിത് ശര്‍മ ടീമിനെ നയിക്കും. സഞ്ജുവിനൊപ്പം ജിതേഷ് ശര്‍മയാണ് ടീമിലെ മറ്റൊരു വിക്കറ്റ് കീപ്പര്‍. ടി20 ലോകകപ്പ് നടക്കാനിരിക്കെ ടീമില്‍ സ്ഥാനമുറപ്പിക്കാനുള്ള സുവര്‍ണാവസരമാണ് സഞ്ജുവിന്. 

ഇഷാന്‍ കിഷനെ ടീമിലേക്ക് പരിഗണിച്ചില്ല. രവീന്ദ്ര ജഡേജ ടീമില്‍ ഇല്ല. പരിക്കേറ്റ് പുറത്തിരിക്കുന്ന ഹര്‍ദിക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവ്, കെഎൽ രാഹുൽ, ശ്രേയസ് അയ്യർ എന്നിവരും ടീമില്‍ ഇല്ല. 

ഇബ്രാഹിം സാദ്രാന്റെ നേതൃത്വത്തിലുള്ള അഫ്ഗാന്‍ ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഈ മാസം 11 മുതലാണ് മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര. 14, 17 തീയതികളിലാണ് ശേഷിക്കുന്ന പോരാട്ടം.

ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, യശസ്വി ജയ്‌സ്വാള്‍, വിരാട് കോഹ്‌ലി, തിലക് വര്‍മ, റിങ്കു സിങ്, ജിതേഷ് ശര്‍മ, സഞ്ജു സാംസണ്‍, ശിവം ഡുബെ, വാഷിങ്ടന്‍ സുന്ദര്‍, അക്ഷര്‍ പട്ടേല്‍, രവി ബിഷ്‌ണോയ്, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ്, അവേശ് ഖാന്‍, മുകേഷ് കുമാര്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com