'ആളുകള്‍ ഞങ്ങളില്‍ നിന്ന് ഏറെ പ്രതിക്ഷിക്കുന്നു'; റാഷിദ് ഖാന്റെ അസാന്നിധ്യത്തിലും മികച്ച പ്രകടനം പുറത്തെടുക്കും; ഇബ്രാഹിം സാദ്രാന്‍ 

റാഷിദ് ഇല്ലാതെ ഇന്ത്യയെ നേരിടുക പ്രയാസമെങ്കിലും സാഹചര്യത്തിന് അനുസരിച്ച് പൊരുതാന്‍ ടീം സജ്ജമാകുമെന്നും സാദ്രാന്‍ പറഞ്ഞു.
റാഷിദ് ഖാന്‍
റാഷിദ് ഖാന്‍

ന്യൂഡല്‍ഹി: ഇന്ത്യക്കെതിരായ ട്വന്റി20 പരമ്പരയില്‍ ഇത്തവണ സൂപ്പര്‍ താരം റാഷിദ് ഖാന്‍ ഇല്ലാതായാണ് അഫ്ഗാന്‍ കളിക്കളത്തിലിറങ്ങുക. റാഷിദ് ഖാന്റെ അസാന്നിധ്യത്തിലും ടീമിന് മികച്ച പ്രകടനം പുറത്തെടുക്കാനാവുമെന്ന് ക്യാപ്റ്റന്‍ ഇബ്രാഹിം സാദ്രാന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ലോകപ്പിന് പിന്നാലെ നടന്ന മുതുകിലെ ശസ്ത്രക്രിയയ്ക്ക് ശേഷം റാഷിദ് ഖാന്‍ പൂര്‍ണ ആരോഗ്യം വീണ്ടെടുത്തില്ലെങ്കിലും താരത്തെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പരിക്ക് മാറാത്ത സാഹചര്യത്തില്‍ ഇന്ത്യക്കെതിരായ കുട്ടിക്രിക്കറ്റ് മത്സരത്തില്‍ റാഷിദ് ഖാന്‍ കളിക്കില്ലെന്ന് ക്യാപ്റ്റന്‍ ഇബ്രാഹിം സാദ്രാന്‍ പറഞ്ഞു. റാഷിദ് ഖാന്‍ പൂര്‍ണ ഫിറ്റല്ല, അദേഹത്തിന്  പരമ്പരയിലെ മത്സരങ്ങള്‍ നഷ്ടമാകുമെന്ന് അദ്ദേഹം പറഞ്ഞു

റാഷിദ് ടീമില്‍ ഇല്ലെങ്കിലും തങ്ങള്‍ ഏറെ വിശ്വാസം പ്രകടിപ്പിക്കുന്ന മറ്റ് ചില താരങ്ങളുണ്ടെന്ന് ക്യാപ്റ്റന്‍ പറഞ്ഞു. മൂജീബിനെ പോലെ ധാരാളം മത്സരങ്ങള്‍ കളിച്ചവര്‍ ഉണ്ട്. അവരില്‍ ഞങ്ങള്‍ക്ക് വിശ്വാസം ഉണ്ട്. റാഷിദ് ഇല്ലാതെ ഇന്ത്യയെ നേരിടുക പ്രയാസമെങ്കിലും സാഹചര്യത്തിന് അനുസരിച്ച് പൊരുതാന്‍ ടീം സജ്ജമാകുമെന്നും സാദ്രാന്‍ പറഞ്ഞു.

ഏകദിന ലോകകപ്പിന് ശേഷം ആളുകള്‍ തങ്ങളില്‍ നിന്ന് ഏറെ പ്രതീക്ഷിക്കുന്നുണ്ട്. ഇന്ത്യയ്‌ക്കെതിരെ അവരുടെ മണ്ണില്‍ കളിക്കുന്നത് ഏറെ ബുദ്ധിമുട്ടാണ്. എങ്കിലും അവിടെ ജയിക്കാനും മികച്ച പ്രകടനം പുറത്തെടുക്കാനും കഴിയും. തങ്ങള്‍ക്ക് ലോകത്തിലെ മികച്ച സ്പിന്നര്‍മാരില്‍ ഒരാള്‍ ഉണ്ട്. ഏറെ പേസര്‍മാര്‍മാരുമുണ്ട്. ബാറ്റിങില്‍ മികവ് തെളിയിക്കുകയെന്നാതാണ് തങ്ങളുടെ ലക്ഷ്യം. തണുപ്പ് ഉണ്ടെങ്കിലും മഞ്ഞ് ഒരു പ്രശ്‌നമാകുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 

നാളെ മൊഹാലിയില്‍ ഇന്ത്യന്‍ സമയം വൈകിട്ട് ഏഴ് മണിക്ക് ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ ആദ്യ ട്വന്റി 20 നടക്കും. ജനുവരി 14, 17 തിയതികളാണ് രണ്ടും മൂന്നും മത്സരങ്ങള്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്തി. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com