'ഞാന്‍ കാന്‍സര്‍ ബാധിതന്‍, കൂടിപ്പോയാല്‍ ഒരു വര്‍ഷം കൂടി ജീവിച്ചേക്കാം'- വെളിപ്പെടുത്തി മുന്‍ ഇംഗ്ലണ്ട് പരിശീലകന്‍

ഇംഗ്ലണ്ടിനെ ദീര്‍ഘ കാലം പരിശീലിപ്പിച്ച വിദേശിയായ ആദ്യ കോച്ചെന്ന പെരുമയുള്ള ആളാണ് എറിക്‌സന്‍
​ഗൊരാൻ എറിക്സൻ/ ട്വിറ്റർ
​ഗൊരാൻ എറിക്സൻ/ ട്വിറ്റർ

സ്‌റ്റോക്ക്‌ഹോം: മുന്‍ ഇംഗ്ലണ്ട് ഫുട്‌ബോള്‍ ടീം പരിശീലകന്‍ സ്വന്‍ ഗൊരാന്‍ എറിക്‌സനു കാന്‍സര്‍. 75കാരനായ എറിക്‌സന്‍ തന്നെയാണ് തനിക്കു കാന്‍സറാണെന്നും ഒരു വര്‍ഷം കൂടിയേ ജീവിക്കാന്‍ സാധ്യതയുള്ളുവെന്നും വെളിപ്പെടുത്തിയത്. സ്വീഡിഷ് റേഡിയോ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തല്‍. 

ഇംഗ്ലണ്ടിനെ ദീര്‍ഘ കാലം പരിശീലിപ്പിച്ച വിദേശിയായ ആദ്യ കോച്ചെന്ന പെരുമയുള്ള ആളാണ് എറിക്‌സന്‍. 2001 മുതല്‍ 06 വരെയാണ് സ്വീഡന്‍കാരനായ എറിക്‌സന്‍ ടീമിനെ പരിശീലിപ്പിച്ചത്. 2002, 2006 വര്‍ഷങ്ങളിലെ ലോകകപ്പില്‍ എറിക്‌സനായിരുന്നു പരിശീലകന്‍. രണ്ട് വട്ടവും ഇംഗ്ലണ്ട് ക്വാര്‍ട്ടറില്‍ തോറ്റ് പുറത്തായി. 

'ഞാന്‍ കാന്‍സര്‍ ബാധിതനാണ്. ഇനി കഴിയുന്നിടത്തോളം കാലം നന്നായി ജീവിക്കുക മാത്രമാണ് മുന്നില്‍. ഒരു പക്ഷേ ഒരു വര്‍ഷം, അല്ലെങ്കില്‍ അതിലും കുറവ്, അതുമല്ലെങ്കില്‍ അതിലും കൂടുതല്‍. ഡോക്ടര്‍മാര്‍ക്ക് പോലും ഇപ്പോള്‍ ഒരുറപ്പും നല്‍കാന്‍ കഴിയാത്ത അവസ്ഥയാണ്. അതിനാല്‍ തന്നെ എത്രകാലം ഇനിയുണ്ട് എന്നതൊന്നും ഞാന്‍ ആലോചിക്കുന്നില്ല. ഇതെല്ലാം ചിന്തിച്ച് നിര്‍ഭാഗ്യമെന്നു പഴിച്ച് ഇരിക്കാനോ ഇല്ല'- എറിക്‌സന്‍ വ്യക്തമാക്കി.

നിരവധി മുന്‍നിര ടീമുകളെ പരിശീലിപ്പിച്ചതിന്റെ ചരിത്രമുള്ള എറിക്‌സന്‍ 2019 വരെ സജീവമായിരുന്നു. ബെന്‍ഫിക്ക, റോമ, ലാസിയോ, മാഞ്ചസ്റ്റര്‍ സിറ്റി, ലെയ്‌സ്റ്റര്‍ സിറ്റി, മെക്‌സിക്കോ, ഐവറി കോസ്റ്റ് അടക്കമുള്ള ടീമുകളെ പരിശീലിപ്പിച്ചിട്ടുണ്ട്. ലാസിയോക്കൊപ്പം സീരി എ കിരീടമുടക്കമുള്ള നേട്ടങ്ങളും അദ്ദേഹത്തിനുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്തി. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com