'അമീറിനെ ഒരു ദിവസം നേരില്‍ കാണും, എനിക്ക് ജേഴ്‌സി സമ്മാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു'- പ്രചോദിപ്പിക്കുന്ന ക്രിക്കറ്ററെന്ന് സച്ചിന്‍ (വീഡിയോ)

ജമ്മു കശ്മീര്‍ പാര ക്രിക്കറ്റ് താരവും ടീമിന്റെ ക്യാപ്റ്റനുമാണ് അമീര്‍ ഹുസൈന്‍ ലോണ്‍
വീഡിയോ സ്ക്രീൻ ഷോട്ട്
വീഡിയോ സ്ക്രീൻ ഷോട്ട്

മുംബൈ: ഇതിഹാസ ബാറ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറെ പ്രചോദിപ്പിച്ച് ഭിന്നശേഷി ക്രിക്കറ്റ് താരം അമീര്‍ ഹുസൈന്‍ ലോണ്‍. ഇരു കൈകളും ഇല്ലാത്ത താരം സച്ചിന്റെ പേരെഴുതിയ 10ാം നമ്പര്‍ ഇന്ത്യന്‍ ജേഴ്‌സിയണിഞ്ഞ് തോളിനും കഴുത്തിനും ഇടയില്‍ ബാറ്റ് പിടിച്ച് കളിക്കുന്ന വീഡിയോ പങ്കിട്ടാണ് സച്ചിന്‍ തന്റെ ആദരവ് പ്രകടിപ്പിച്ചത്. ഒരു ദിവസം അമീറിനെ നേരില്‍ കാണണമെന്നും അദ്ദേഹത്തിന്റെ ജേഴ്‌സി തനിക്ക് നല്‍കുമെന്നു പ്രതീക്ഷിക്കുന്നതായും സച്ചിന്‍ വീഡിയോ പങ്കിട്ട് കുറിച്ചു. 

ജമ്മു കശ്മീര്‍ പാര ക്രിക്കറ്റ് താരവും ടീമിന്റെ ക്യാപ്റ്റനുമാണ് അമീര്‍ ഹുസൈന്‍ ലോണ്‍. കശ്മീരിലെ ബിജ്‌ബെഹ്‌രയിലെ വാഘമ ഗ്രാമത്തിലാണ് താരം താമസിക്കുന്നത്. എട്ട് വയസുള്ളപ്പോള്‍ സംഭവിച്ച ഒരു അപകടത്തിലാണ് താരത്തിനു ഇരു കൈകളും നഷ്ടമായത്. പിതാവിന്റെ മില്ലില്‍ വച്ച് യന്ത്രങ്ങളില്‍ കൈ കുടുങ്ങിയാണ് അപകടം സംഭവിച്ചത്. ഒരു അധ്യാപകനാണ് താരത്തിന്റെ ഉള്ളിലെ ക്രിക്കറ്ററെ ഊതിക്കാച്ചിയത്. 2013 മുതല്‍ ക്രിക്കറ്റ് കളിക്കുന്നു അമീര്‍. തോളിനും കഴുത്തിനും ഇടയില്‍ ബാറ്റ് പിടിച്ചാണ് താരം കളിക്കുന്നത്. 

എന്നാല്‍ തളര്‍ന്നിരിക്കാതെ സാഹചര്യങ്ങളോടു പൊരുതിയാണ് താരം ക്രിക്കറ്ററായി വളര്‍ന്നത്. താരത്തിന്റെ ബാറ്റിങും കളിയോടുള്ള അര്‍പ്പണവും നിരവധി ആളുകള്‍ക്ക് പ്രചോദനമാണെന്നു സച്ചിന്‍ കുറിച്ചു. 

'അസാധ്യമായത് അമിര്‍ സാധ്യമാക്കിയിരിക്കുന്നു. അദ്ദേഹത്തിന്റെ ബാറ്റിങ് എന്നെ വല്ലാതെ സ്പര്‍ശിച്ചു! കളിയോടുള്ള അദ്ദേഹത്തിന്റെ സ്‌നേഹവും അര്‍പ്പണവും എത്രമാത്രമാണെന്നു ഈ പ്രകടനം കാണിക്കുന്നു. 

ഒരു ദിവസം ഞാന്‍ അദ്ദേഹത്തെ നേരില്‍ കാണും. അന്ന് അദ്ദേഹത്തിന്റെ പേരുള്ള ജേഴ്‌സി എനിക്കു ലഭിക്കുമെന്നു പ്രതീക്ഷിക്കുന്നു. കായിക രംഗത്തേക്ക് അഭിനിവേശത്തോടെ എത്താന്‍ ശ്രമിക്കുന്ന ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് അദ്ദേഹം പ്രചോദനമാണ്'- സച്ചിന്‍ വീഡിയോ പങ്കിട്ട് കുറിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com