'നല്ല പണം കിട്ടും പിന്നെന്തിനു വിന്‍ഡീസിനായി കളിക്കണം, അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല'- ലാറ

ഫ്രാഞ്ചൈസി ക്രിക്കറ്റിന്റെ അതിപ്രസരമാണ് വിന്‍ഡീസിന്റെ ക്രിക്കറ്റ് തകര്‍ച്ചയ്ക്ക് കാരണമെന്ന വിലയിരുത്തലുകള്‍ നേരത്തെയുണ്ട്. പ്രത്യേകിച്ച് ടെസ്റ്റ് ഫോര്‍മാറ്റിലെ ടീമിന്റെ പ്രകടനം
ബ്രയാന്‍ ലാറ/ എക്‌സ്
ബ്രയാന്‍ ലാറ/ എക്‌സ്

അഡ്‌ലെയ്ഡ്: ഐപിഎല്‍ അടക്കമുള്ള ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ കളിക്കാനുള്ള വെസ്റ്റ് ഇന്‍ഡീസ് താരം ഉത്സാഹത്തെ കുറ്റപ്പെടുത്താനാകില്ലെന്നു തുറന്നു പറഞ്ഞു ഇതിഹാസ താരം ബ്രയാന്‍ ലാറ. ദേശീയ ടീമുകളില്‍ കളിക്കുന്നതിനു താത്പര്യം കാണിക്കാതെ വിന്‍ഡീസ് താരങ്ങള്‍ ഇത്തരം ലീഗുകള്‍ക്ക് പ്രാധാന്യം കൊടുക്കുന്നതിനെ കുറിച്ചായിരുന്നു പ്രതികരണം. 

ഫ്രാഞ്ചൈസി ക്രിക്കറ്റിന്റെ അതിപ്രസരമാണ് വിന്‍ഡീസിന്റെ ക്രിക്കറ്റ് തകര്‍ച്ചയ്ക്ക് കാരണമെന്ന വിലയിരുത്തലുകള്‍ നേരത്തെയുണ്ട്. പ്രത്യേകിച്ച് ടെസ്റ്റ് ഫോര്‍മാറ്റിലെ ടീമിന്റെ പ്രകടനം. എന്നാല്‍ വര്‍ത്തമാന കാലത്ത് വരുമാനം ഒരു ഘടകമാണെന്നു ലാറ ചൂണ്ടിക്കാട്ടുന്നു. 

'വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റിനെ കുറിച്ചു എനിക്ക് അന്വേഷിക്കാന്‍ ബാധ്യതയൊന്നുമില്ല. ഞാന്‍ ഐപിഎല്‍, അല്ലെങ്കില്‍ അത്തരം ലീഗുകളിലേക്കു പോകും എന്നു 18, 19 വയസുള്ള താരങ്ങള്‍ തീരുമാനം എടുക്കുന്നതില്‍ അവരെ കുറ്റപ്പെടുത്താന്‍ സാധിക്കില്ല. അതവരുടെ തെറ്റല്ല.' 

'40-50 വര്‍ഷം മുന്‍പ് ദേശീയ ടീമിനായി കളിക്കുന്നത് പ്രചോദിപ്പിക്കുന്ന അനുഭവമാണ്. എന്നാല്‍ ഇന്ന് കായികം എന്നതും മറ്റേതൊരു പ്രൊഫഷന്‍ പോലെ ഉപജീവനത്തിനുള്ളതാണ്.' 

'പുതിയ തലമുറയുടെ ചിന്താഗതിയെ മാറ്റുക എന്നതൊക്കെ വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് അധികൃതര്‍ അടിയന്തരമായി ചെയ്യേണ്ടത് ദേശീയ ടീമിനായി കളിക്കേണ്ടതിന്റെ പ്രാധാന്യം യുവ തലമുറയിലേക്ക് പകരുക എന്നതാണ്. സ്‌കൂളുകളില്‍ നിന്നു തന്നെ താരങ്ങളെ കണ്ടെത്തുന്നതടക്കം ഗ്രാസ് റൂട്ടില്‍ അടിമുടി മാറ്റം കൊണ്ടു വന്നുള്ള പൊളിച്ചെഴുത്ത് അനിവാര്യമാണ്. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് അത്തരത്തില്‍ നീങ്ങുന്ന സംഘമാണ്'- ലാറ വ്യക്തമാക്കി. 

വിന്‍ഡീസ് ടീമിന്റെ ഓസ്‌ട്രേലിയന്‍ പര്യടനത്തിന്റെ ഭാഗമായി ലാറ നിലവില്‍ ഓസ്‌ട്രേലിയയിലുണ്ട്. ടീമിന്റെ ഉപദേശകനയാണ് അദ്ദേഹം വിന്‍ഡീസ് ടെസ്റ്റ് ടീമിനൊപ്പം ഉള്ളത്. നാളെ മുതലാണ് ഒസ്‌ട്രേലിയ- വിന്‍ഡീസ് ഒന്നാം ടെസ്റ്റ്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com