'അമ്മാവന്‍' എന്ന് വിളിച്ചു; ആരാധകരോട് കയര്‍ത്ത് പാക് ഓള്‍റൗണ്ടര്‍, വീഡിയോ 

ബൗണ്ടറി ലൈനില്‍ നില്‍ക്കവെയാണ് ആരാധകര്‍ താരത്തെ ചാച്ചു(അമ്മാവന്‍) എന്ന് വിളിച്ചത്. 
ഇഫ്തിഖര്‍ അഹമദ്/ ചിത്രം എക്‌സ്
ഇഫ്തിഖര്‍ അഹമദ്/ ചിത്രം എക്‌സ്


ഹാമില്‍ട്ടണ്‍: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടി20 മത്സരത്തിനിടെ ആരാധകരോട് കയര്‍ത്ത് പാക് ഓള്‍റൗണ്ടര്‍ ഇഫ്തിഖര്‍ അഹമദ്. മത്സരത്തില്‍ ന്യൂസിലന്‍ഡ് ഇന്നിങ്‌സിനിടെ താരം ബൗണ്ടറി ലൈനില്‍ നില്‍ക്കവെയാണ് ആരാധകര്‍ താരത്തെ ചാച്ചു(അമ്മാവന്‍) എന്ന് വിളിച്ചത്. 

എന്നാല്‍ തന്നെ ചാച്ചു എന്നു വിളിക്കരുതെന്ന് ഇഫ്തിഖര്‍ ആരാധകനോട് ആവശ്യപ്പെട്ടു. ഇഫ്തിഖറിന്റെ ഫാന്‍ ആണെന്ന് ആരാധകന്‍ പറഞ്ഞെങ്കിലും, പാക്ക് താരം ഇതൊന്നും ഗൗനിച്ചില്ല. ഒന്നു മിണ്ടാതിരിക്കാമോ എന്നായിരുന്നു പ്രതികരണം.  എന്നാല്‍ പിന്നീട് ഇതേ ആരാധകന്റെ കൂടെ ഇഫ്തിഖര്‍ എടുത്ത സെല്‍ഫിയും  പ്രചരിക്കുന്നുണ്ട്

പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനായിരുന്ന ബാബര്‍ അസമാണ് മുന്‍പൊരിക്കല്‍ ഇഫ്തിഖറിന് ചാച്ചു എന്ന പേരു നല്‍കിയത്. പാക്കിസ്ഥാന്‍ ടീമിലെ സഹതാരങ്ങളും ആരാധകരും പലപ്പോഴും പാക് ഓള്‍റൗണ്ടറെ ചാച്ചു എന്നാണു വിളിക്കാറ്. 

മത്സരത്തില്‍ ന്യൂസിലന്‍ഡ് പാകിസ്ഥാനെ 21 റണ്‍സിന് പരാജയപ്പെടുത്തി. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ന്യൂസിലന്‍ഡ് 2-0ന് മുന്നിലെത്തി. അതേസമയം മത്സരത്തിനിടെ പരിക്കേറ്റ ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ് പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമായേക്കും. മത്സരത്തില്‍ ബാറ്റിങ്ങിനിടെ താരം റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങിയിരുന്നു. തുടയിലെ ഞരമ്പിനേറ്റ പരിക്കാണ് വില്ല്യംസണ് വിനയായത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com