ശസ്ത്രക്രിയ കഴിഞ്ഞ് റൂമിലെത്തി; 20 മിനിറ്റിന് ശേഷം ഐപാഡ് തുറന്നു, രോഹിതിന്റെ സൂപ്പര്‍ ഇന്നിങ്‌സ് കണ്ട് സൂര്യകുമാര്‍, വീഡിയോ 

മുഖത്ത് പുഞ്ചിരിയോടെയാണ് സൂര്യ അഫ്ഗാനെതിരെയുള്ള മത്സരം  കണ്ടതെന്നും ദേവിഷ തന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോിയില്‍ കുറിച്ചു. 
സൂര്യ കുമാര്‍ യാദവ് /ഇന്‍സ്റ്റഗ്രാം
സൂര്യ കുമാര്‍ യാദവ് /ഇന്‍സ്റ്റഗ്രാം

മുംബൈ: ടി20യിലെ ഇന്ത്യയുടെ നമ്പര്‍ വണ്‍ ബാറ്ററായ സൂര്യകുമാര്‍ യാദവ് പരിക്കിനെ തുടര്‍ന്ന് ഇപ്പോള്‍ വിശ്രമത്തിലാണ്. ഇന്നലെയായിരുന്നു താരത്തിന്റെ ശസ്ത്രക്രിയ. ശസ്ത്രക്രിയ കഴിഞ്ഞ ഉടനെ റൂമില്‍ തിരിച്ചെത്തിയ സൂര്യകുമാര്‍ ആദ്യം കണ്ടത് അഫ്ഗാനിസ്ഥാനെതിരെയുള്ള രോഹിത്തിന്റെ സൂപ്പര്‍ ഇന്നിങ്‌സാണ്. 

''ശസ്ത്രക്രിയ കഴിഞ്ഞ് റൂമില്‍ വന്ന് 20 മിനിറ്റിന് ശേഷം സൂര്യകുമാര്‍ ഐപാഡ് തുറന്ന് അഫ്ഗാനിസ്ഥാനെതിരെയുള്ള ഇന്ത്യയുടെ ടി20 മത്സരം കണ്ടു, രോഹിതിന്റെ സെഞ്ച്വറി കണ്ടു.'' സൂര്യകുമാര്‍ യാദവിന്റെ ഭാര്യ ദേവിഷ ഷെട്ടി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. മുഖത്ത് പുഞ്ചിരിയോടെയാണ് സൂര്യ അഫ്ഗാനെതിരെയുള്ള മത്സരം സൂക്ഷ്മമായി കണ്ടതെന്നും ദേവിഷ തന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ കുറിച്ചു. 

'എന്റെ ശക്തനായ ആണ്‍കുട്ടി, നിങ്ങള്‍ മയക്കത്തിലും  പ്രതികരിക്കാതെയും കിടക്കുന്നത് കാണുന്നത് വളരെ ബുദ്ധിമുട്ടായിരുന്നു. എന്നാല്‍ പിന്നീട് എപ്പോഴോ, നിങ്ങള്‍ കണ്ണുതുറന്ന് എന്നെ നോക്കി പുഞ്ചിരിച്ചു. ആ പുഞ്ചിരിക്ക് വളരെയധികം അര്‍ത്ഥമുണ്ട്. നിങ്ങളെ മൈതാനത്തിറങ്ങുന്നത് കാണാന്‍ ഇനിയും കാത്തിരിക്കാനാകുന്നില്ല'' ദേവിഷ കുറിച്ചു. ഡിസംബറില്‍ ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ഏകദിനത്തിനിടെയാണ് സൂര്യകുമാറിന്  കണ്ണങ്കാലില്‍ പരിക്കേറ്റ് പുറത്താകുന്നത്.

മത്സരത്തില്‍  60 പന്തില്‍ 121 റണ്‍സ് സ്‌കോര്‍ ചെയ്ത രോഹിത് ശര്‍മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.  11 ഫോറും എട്ട് സിക്സും അടങ്ങുന്നതായിരുന്നു രോഹിതിന്റെ ഇന്നിങ്സ്. മത്സരത്തിലൂടെ ടി20യില്‍ ഏറ്റവുമധികം തവണ പ്ലെയര്‍ ഓഫ് ദി മാച്ചായ ഇന്ത്യന്‍ ക്യാപ്റ്റന്‍മാരുടെ ലിസ്റ്റില്‍ രോഹിത് തന്റെ ഒന്നാംസ്ഥാനം ഒരിക്കല്‍ക്കൂടി ഭദ്രമാക്കുകയും ചെയ്തു. ആറാം തവണയാണ് ഹിറ്റ്മാന്‍ കളിയിലെ താരമായി മറിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com