അടുത്ത 5 കൊല്ലവും 'ടാറ്റ' ഐപിഎൽ തന്നെ; സ്പോൺസർഷിപ്പ് പുതുക്കി

നേരത്തേ ചൈനീസ് മൊബൈല്‍ നിര്‍മാതാക്കളായ വിവോയായിരുന്നു മുഖ്യ സ്പോൺസർ. പിന്നീടാണ് ടാറ്റ വരുന്നത്
ചിത്രം/എക്‌സ്
ചിത്രം/എക്‌സ്

ന്യൂഡൽഹി: ഐപിഎല്ലിന്റെ മുഖ്യ സ്പോൺസറായി ടാറ്റ ​ഗ്രൂപ്പ് തുടരും. കമ്പനി ഐപിഎല്ലുമായി കരാർ പുതുക്കിയതായി ടാറ്റയോടു അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പുതിയ കരാര്‍ പ്രകാരം 2028 വരെ ഐപിഎല്ലിന്റെ മുഖ്യ സ്‌പോണ്‍സറായി ടാറ്റ തുടരും. 

നേരത്തേ ചൈനീസ് മൊബൈല്‍ നിര്‍മാതാക്കളായ വിവോയായിരുന്നു മുഖ്യ സ്പോൺസർ. പിന്നീടാണ് ടാറ്റ വരുന്നത്. രണ്ട് വർഷ കരാറിലായിരുന്നു അവർ സ്പോൺസർഷിപ്പ് സ്വന്തമാക്കിയത്. 2022, 23 സീസണുകളിലായിരുന്നു കരാർ. പിന്നാലെയാണ് ഇപ്പോൾ അഞ്ച് വർഷത്തേക്ക് നീട്ടിയത്. 

2018- 2022 കാലയളവില്‍ ഐപിഎല്ലിന്റെ മുഖ്യ സ്‌പോണ്‍സര്‍ഷിപ്പിനായി 2200 കോടിയാണ് വിവോ മുടക്കിയത്. എന്നാല്‍ 2020ലെ ഗാല്‍വാന്‍ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വിവോ ഒരു വര്‍ഷത്തേക്ക് സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്നു പിന്മാറിയിരുന്നു. ഒരു സീസണിൽ ഡ്രീം ഇലവനായിരുന്നു ഐപിഎല്‍ സ്‌പോണ്‍സര്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com