'ബാലണ്‍ ഡി ഓറിന്റെയും ഫിഫ ദി ബെസ്റ്റിന്റെയും വിശ്വാസ്യത നഷ്ടപ്പെട്ടു'

2023 കലണ്ടര്‍ വര്‍ഷത്തിലെ ഏറ്റവും മികച്ച താരത്തിനുള്ള ഫിഫ ദ ബെസ്റ്റ് പുരസ്‌കാരവും ലയണല്‍ മെസിയാണ് നേടിയിരുന്നത്.
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ന്യൂഡല്‍ഹി: യുവേഫയുടെ ബാലണ്‍ ഡി ഓറിനും ഫിഫ ദി ബെസ്റ്റ് പുരസ്‌കാരത്തിന്റെയും വിശ്വാസ്യത നഷ്ടപ്പെട്ടതായി പോര്‍ച്ചുഗീസ് ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. പോര്‍ച്ചുഗലിലെ സ്‌പോര്‍ട്‌സ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് റൊണാള്‍ഡോയുടെ വിമര്‍ശനം. 

''മെസിയോ ഹാളണ്ടോ എംബാപ്പെയോ പുരസ്‌കാരം അര്‍ഹിച്ചിരുന്നില്ല എന്നൊന്നും പറയാന്‍ ഞാനില്ല. ഞാനീ പുരസ്‌കാരങ്ങളില്‍ വിശ്വസിക്കുന്നില്ല. ഞാന്‍ ഗ്ലോബര്‍ സോക്കര്‍ പുരസ്‌കാരം വിജയിച്ചതു കൊണ്ട് പറയുന്നതല്ല. എന്നാല്‍ ഇവിടെ വസ്തുതകളുണ്ട്. സംഖ്യകളുണ്ട്, അവ ചതിക്കില്ല. അവര്‍ക്ക് ഈ ട്രോഫി എന്നില്‍ നിന്ന് കൊണ്ടു പോകാന്‍ കഴിയില്ല. കാരണം ഇവിടെ കണക്കുകളുണ്ട്. അതെന്നെ കൂടുതല്‍ സന്തോഷവാനാക്കുന്നു.'  ക്രിസ്റ്റ്യാനോ പറഞ്ഞു.

2022/23 സീസണിലെ രണ്ട് അവാര്‍ഡുകളും അര്‍ജന്റീനന്‍ താരം ലയണല്‍ മെസ്സിയാണ് നേടിയത്.  ഖത്തറിലെ കന്നി ഫിഫ ലോകകപ്പ് നേട്ടത്തിന് ശേഷം 2022/23 സീസണില്‍ ബാലണ്‍ ഡി ഓര്‍ നേടാനുള്ള ഫേവറിറ്റുകളില്‍ ഒരാളായിരുന്നു മെസി. 2023 കലണ്ടര്‍ വര്‍ഷത്തിലെ ഏറ്റവും മികച്ച താരത്തിനുള്ള ഫിഫ ദ ബെസ്റ്റ് പുരസ്‌കാരവും ലയണല്‍ മെസിയാണ് നേടിയിരുന്നത്. നോര്‍വേയുടെ എര്‍ലിങ് ഹാളണ്ട് രണ്ടാമതും ഫ്രാന്‍സിന്റെ കിലിയന്‍ എംബാപ്പെ മൂന്നാമതുമെത്തി. പരിഗണപ്പട്ടികയില്‍ ക്രിസ്റ്റ്യാനോ ഉണ്ടായിരുന്നില്ല.

ഈ വര്‍ഷം മൂന്ന് സോക്കര്‍ പുരസ്‌കാരങ്ങളാണ് ക്രിസ്റ്റ്യാനോ നേടിയത്. കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ കളിക്കാരനുള്ള ഗ്ലോബ് സോക്കര്‍ മറഡോണ, മധ്യേഷ്യയിലെ ഏറ്റവും മികച്ച കളിക്കാരന്‍, ഫാന്‍സ് ഫേവറിറ്റ് പ്ലേയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരങ്ങളാണ് താരം സ്വന്തമാക്കിയത്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com