'ഞങ്ങളുടെ കാലഘട്ടത്തിലായിരുന്നെങ്കില്‍ കോഹ്‌ലി ഏറെ വെല്ലുവിളികള്‍ നേരിടേണ്ടി വന്നേനെ'; ഷുഐബ് അക്തര്‍

നിലവില്‍ ഇന്റര്‍നാഷണല്‍ ലീഗ് ടി20യുടെ രണ്ടാം സീസണിന്റെ ഭാഗമായിയുഎഇയിലാണ് അക്തര്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

50 ഏകദിന സെഞ്ച്വറികള്‍ പിന്നിട്ട വിരാട് കോഹ് ലിയെ പ്രശംസിച്ച് പാക് മുന്‍ പേസര്‍ ഷുഐബ് അക്തര്‍. ആധുനിക യുഗത്തിലെ പ്രധാന ബാറ്ററാണ് കോഹ്‌ലിയെന്നും നൂറ് സെഞ്ച്വറിയെന്ന നേട്ടത്തിലെത്താന്‍ താരത്തിന് കഴിയട്ടെയെന്നും അക്തര്‍ ആശംസിച്ചു. 

നിലവില്‍ ഇന്റര്‍നാഷണല്‍ ലീഗ് ടി20യുടെ രണ്ടാം സീസണിന്റെ ഭാഗമായി
യുഎഇയിലാണ് അക്തര്‍. ലീഗിന്റെ  ബ്രാന്‍ഡ് അംബാസഡറും കമന്റേറ്ററുമാണ് അക്തര്‍. 50 ഏകദിന സെഞ്ച്വറികള്‍ എന്ന നേട്ടത്തില്‍ കോഹ്‌ലിയെ പ്രശംസിച്ച അക്തര്‍ താന്‍ കളിക്കുന്ന സമയത്താണ് വിരാട് കളിച്ചതെങ്കില്‍  ഏറെ വെല്ലുവിളികള്‍ നേരിടേണ്ടി വന്നേനെയെന്നും അക്തര്‍ എഎന്‍ഐയോട് പറഞ്ഞു.  

''വിരാട് കോഹ്‌ലി താന്‍ ഉള്‍പ്പെടുന്നവര്‍ കളിച്ച കാലഘട്ടത്തിലാണ് ബാറ്റ് ചെയതിരുന്നതെങ്കില്‍ അദ്ദേഹത്തിന് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുമായിരുന്നു. എങ്കിലും കോഹ് ലി നേടിയ റണ്‍സ് അദ്ദേഹം അപ്പോഴും നേടുമായിരുന്നു. ഞങ്ങള്‍ ബൗളര്‍മാര്‍ സമാനമായ തോല്‍വി നേരിടുമായിരുന്നു. അക്തര്‍ എഎന്‍ഐയോട് പറഞ്ഞു.

ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ച ബാറ്ററാണ് വിരാട്. രണ്ട് കാലഘട്ടങ്ങളെയും താരതമ്യപ്പെടുത്താനാവില്ല. കോഹ് ലിക്ക് നൂറ് അന്താരാഷ്ട്ര സെഞ്ച്വറികള്‍ ലഭിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നുവെന്നും അക്തര്‍ പറഞ്ഞു. 

522 അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് 54.11 ശരാശരിയില്‍ 26,733 റണ്‍സ് നേടിയ വിരാട് കോഹ് ലി 580 ഇന്നിംഗ്‌സുകളില്‍ നിന്ന് 80 സെഞ്ച്വറികളും 139 അര്‍ദ്ധ സെഞ്ചുറികളും നേടിയിട്ടുണ്ട്. പുറത്താകാതെ നേടിയ 254* ആണ് താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. 50 ഏകദിന സെഞ്ചുറികള്‍ തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടവും കോഹ് ലി സ്വന്തമാക്കി എന്നത് ശ്രദ്ധേയമാണ്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com