കരിയറില്‍ ആദ്യം; രോഹന്‍ ബൊപ്പണ്ണ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഡബിള്‍സ് ക്വാര്‍ട്ടറില്‍, രണ്ടാം റാങ്ക് ഉറപ്പിച്ചു

ജയത്തോടൊപ്പം ബൊപ്പണ്ണ ഡബിള്‍സ് റാങ്കിങില്‍ രണ്ടാം സ്ഥാനത്തേക്ക് എത്തുമെന്നു ഉറപ്പായി
രോഹന്‍ ബൊപ്പണ്ണയും മാത്യു എബ്ഡനും/ ട്വിറ്റർ
രോഹന്‍ ബൊപ്പണ്ണയും മാത്യു എബ്ഡനും/ ട്വിറ്റർ

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് പോരാട്ടത്തില്‍ ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണയും ഓസ്‌ട്രേലിയയുടെ മാത്യു എബ്ഡനും ചേര്‍ന്ന സഖ്യം പുരുഷ ഡബിള്‍സ് ക്വാര്‍ട്ടറില്‍. നികോള മെക്റ്റിക്ക്- വെസ്ലി കൂല്‍ഹൂഫ് സഖ്യത്തെയാണ് ബൊപ്പണ്ണ സഖ്യം വീഴ്ത്തിയത്. 

കടുത്ത പോരാട്ടമാണ് ഇന്തോ- ഓസ്‌ട്രേലിയന്‍ സഖ്യം നേരിട്ടത്. സ്‌കോര്‍: 7-6 (10-8), 7-6 (7-4). 

ജയത്തോടൊപ്പം ബൊപ്പണ്ണ ഡബിള്‍സ് റാങ്കിങില്‍ രണ്ടാം സ്ഥാനത്തേക്ക് എത്തുമെന്നു ഉറപ്പായി. കരിയറില്‍ ആദ്യമായാണ് താരം ഇത്രയും മികച്ച റാങ്കിങ് സ്വന്തമാക്കുന്നത്. മാത്യു എബ്ഡന്‍ മൂന്നാം റാങ്കും ഉറപ്പിച്ചു. 

ബൊപ്പണ്ണയെ സംബന്ധിച്ച് ഓസ്‌ട്രേലിയന്‍ ഓപ്പണിലെ പുരുഷ ഡബിള്‍സിലെ മികച്ച പ്രകടനമാണ് ക്വാര്‍ട്ടര്‍ പ്രവേശം. നേരത്തെ മിക്‌സഡ് ഡബിള്‍സില്‍ സാനിയ മര്‍സയ്‌ക്കൊപ്പം താരം ഫൈനല്‍ കളിച്ചിട്ടുണ്ട്. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com