സച്ചിനും ദ്രാവിഡും ഉള്‍പ്പെടുന്ന പട്ടികയില്‍; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ചരിത്ര നേട്ടവുമായി പൂജാര 

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ മറ്റൊരു നാഴികക്കല്ല് പിന്നിട്ട് ഇന്ത്യയുടെ വെറ്ററന്‍ ക്ലാസിക് ടെസ്റ്റ് ബാറ്റര്‍ ചേതേശ്വര്‍ പൂജാര
ചേതേശ്വര്‍ പൂജാര/ ഫയൽ/ എക്സ്
ചേതേശ്വര്‍ പൂജാര/ ഫയൽ/ എക്സ്

ന്യൂഡല്‍ഹി:  ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ മറ്റൊരു നാഴികക്കല്ല് പിന്നിട്ട് ഇന്ത്യയുടെ വെറ്ററന്‍ ക്ലാസിക് ടെസ്റ്റ് ബാറ്റര്‍ ചേതേശ്വര്‍ പൂജാര. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 20000 റണ്‍സ് എന്ന നേട്ടമാണ് അദ്ദേഹം സ്വന്തമാക്കിയത്.  20000 റണ്‍സ് നേടുന്ന നാലാമത്തെ ഇന്ത്യന്‍ താരമാണ് ചേതേശ്വര്‍ പൂജാര.

രഞ്ജി ട്രോഫിയില്‍ വിദര്‍ഭയ്ക്ക് എതിരായുള്ള മത്സരത്തിലാണ് സൗരാഷ്ട്ര താരം ചരിത്ര നേട്ടം സ്വന്തമാക്കിയത്. 51.98 ശരാശരിയിലാണ് താരം 20,000 റണ്‍സ് മറികടന്നത്. 61 സെഞ്ച്വറികളും 78 അര്‍ധശതകങ്ങളുമാണ് താരം അടിച്ചുകൂട്ടിയത്. 352 റണ്‍സ് ആണ് ഉയര്‍ന്ന സ്‌കോര്‍. രാഹുല്‍ ദ്രാവിഡ്, സച്ചിന്‍, സുനില്‍ ഗാവസ്‌കര്‍ എന്നിവരുടെ പട്ടികയിലാണ് പൂജാര ഇടംപിടിച്ചത്. നിലവില്‍ 2023 ജൂണ്‍ മുതല്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ പൂജാര അംഗമല്ല. ഇന്ത്യയ്ക്ക് വേണ്ടി 102 മത്സരങ്ങള്‍ കളിച്ചിട്ടുള്ള പൂജാര, 43.60 ശരാശരിയോടെ 7,195 റണ്‍സാണ് അടിച്ചുകൂട്ടിയത്. 206 റണ്‍സ് ആണ് ഉയര്‍ന്ന സ്‌കോര്‍.

മത്സരത്തില്‍ സൗരാഷ്ട്രയുടെ വിജയത്തിന് ബാറ്റ് കൊണ്ട് നിര്‍ണായക സംഭാവനയാണ് പൂജാര നല്‍കിയത്. ആദ്യ ഇന്നിംഗ്‌സില്‍ 43 റണ്‍സ് നേടിയ താരം രണ്ടാം ഇന്നിംഗ്‌സില്‍ 66 റണ്‍സാണ് സ്വന്തം പേരില്‍ ചേര്‍ത്തത്. 137 പന്തില്‍ പത്ത് ബൗണ്ടറികളുടെ അകമ്പടിയോടെയായിരുന്നു താരത്തിന്റെ 66 റണ്‍സ് പ്രകടനം.മത്സരത്തില്‍ 238 റണ്‍സ് വിജയമാണ് സൗരാഷ്ട്ര നേടിയത്. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com