ദുബൈ: 2023ലെ മികച്ച ക്രിക്കറ്റ് താരത്തിനുള്ള ഐസിസി പുരസ്‌കാരം ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന്. ഐസിസിയുടെ പുരുഷ ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരമായ സര്‍ ഗാരിഫീല്‍ഡ് സോബേഴ്‌സ് ട്രോഫിക്കാണ് കമ്മിന്‍സ് അര്‍ഹനായത്.
സഹ താരം ട്രാവിസ് ഹെഡ്ഡ്, ഇന്ത്യന്‍ താരങ്ങളായ വിരാട് കോഹ്‌ലി, രവീന്ദ്ര ജഡേജ എന്നിവരെ പിന്തള്ളിയാണ് കമ്മിന്‍സ് പുരസ്‌കാരം സ്വന്തമാക്കിയത്.
2021ല്‍ ക്യാപ്റ്റനായി വന്ന ശേഷം ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിനെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കാന്‍ കമ്മിന്‍സിനു സാധിച്ചു. 2023ല്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ കിരീട നേട്ടം, പിന്നാലെ ഏകദിന ലോകകപ്പ് കിരീടം എന്നിവ കമ്മിന്‍സിന്റെ ക്യാപ്റ്റന്‍സിയില്‍ 2023ല്‍ ഓസ്‌ട്രേലിയ സ്വന്തമാക്കി. ഇംഗ്ലീഷ് മണ്ണില്‍ ആഷസ് നിലനിര്‍ത്താനും കമ്മിന്‍സിന്റെ നായക മികവിനു സാധിച്ചു.
കളിക്കാരനെന്ന നിലയിലും താരം തിളങ്ങി. 422 റണ്‍സും 59 വിക്കറ്റുകളും 24 മത്സരങ്ങളില്‍ നിന്നു പാറ്റ് കമ്മിന്‍സ് നേടി. ഐസിസി പുരസ്‌കാരം വലിയ ബഹുമതിയാണെന്നു കമ്മിന്‍സ് പ്രതികരിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക