'വാക്കുകള്‍ തെറ്റായി വ്യാഖ്യാനിച്ചു'; വിരമിക്കല്‍ വാര്‍ത്തകള്‍ തള്ളി മേരി കോം

2005, 2006, 2008, 2010 വര്‍ഷങ്ങളില്‍ ലോകചാമ്പ്യനായ താരം 2012-ലെ ലണ്ടന്‍ ഒളിമ്പിക്സില്‍ വെങ്കല മെഡലും നേടി
മേരി കോം
മേരി കോംഎക്‌സ്
അത് പ്രഖ്യാപിക്കണമെന്ന് എനിക്കു തോന്നുമ്പോള്‍ ഞാന്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ നേരിട്ടുവന്നു പറഞ്ഞോളാം
മേരി കോം

ന്യൂഡല്‍ഹി: വിരമിക്കല്‍ സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ തള്ളി ബോക്‌സിങ് ഇതിഹാസം മേരി കോം. താന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ലെന്നും തന്റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നും മേരി കോം പറഞ്ഞു.

''ഞാന്‍ ഇതുവരെ വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ല. എന്റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിക്കുകയാണു ചെയ്തത്. അത് പ്രഖ്യാപിക്കണമെന്ന് എനിക്കു തോന്നുമ്പോള്‍ ഞാന്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ നേരിട്ടുവന്നു പറഞ്ഞോളാം. ഞാന്‍ വിരമിച്ചെന്ന രീതിയിലുള്ള ചില വാര്‍ത്തകള്‍ കണ്ടിരുന്നു. അതു ശരിയല്ല.'' മേരി കോം വ്യക്തമാക്കി.

''ദീബ്രുഗഡിലെ ഒരു സ്‌കൂളിലെ പരിപാടിയില്‍ വിദ്യാര്‍ഥികളെ പ്രചോദിപ്പിക്കുകയാണു ഞാന്‍ ചെയ്തത്. ഇപ്പോഴും നേട്ടങ്ങള്‍ സ്വന്തമാക്കുന്നതിനുള്ള പരിശ്രമം നടത്തുന്നുണ്ടെന്നു ഞാന്‍ അവരോടു പറഞ്ഞു. എന്നാല്‍ ഒളിംപിക്‌സിലുള്ള പ്രായപരിധി എന്നെ അതില്‍നിന്നു തടയുന്നു. ഞാന്‍ ഇപ്പോഴും ഫിറ്റ്‌നസില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നുണ്ട്. വിരമിക്കാന്‍ തീരുമാനിക്കുമ്പോള്‍ ഞാന്‍ തന്നെ എല്ലാവരെയും അറിയിക്കാം.'' മേരി കോം പറഞ്ഞു

മേരി കോം
ഇന്ത്യക്കെതിരെ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ടോസ്, ബാറ്റിങ്

2005, 2006, 2008, 2010 വര്‍ഷങ്ങളില്‍ ലോകചാമ്പ്യനായ താരം 2012-ലെ ലണ്ടന്‍ ഒളിമ്പിക്സില്‍ വെങ്കല മെഡലും നേടി. 2003ലെ ആദ്യ ലോക ചാംപ്യന്‍പട്ടത്തിനു പിന്നാലെ രാജ്യം അര്‍ജുന അവാര്‍ഡ് നല്‍കി. 2009ല്‍ ഖേല്‍ രത്‌ന പുരസ്‌കാരവും ലഭിച്ചു. 2006ല്‍ പത്മശ്രീ, 2013ല്‍ പത്മഭൂഷണ്‍, 2020ല്‍ പത്മവിഭൂഷണ്‍ അംഗീകാരങ്ങളും മേരി കോമിന് ലഭിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com