ഇന്ത്യക്കെതിരെ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ടോസ്, ബാറ്റിങ്

സ്പിന്നിനെ തുണക്കുമെന്ന പ്രതീക്ഷയില്‍ ഇംഗ്ലണ്ടിനെപ്പോലെ പ്ലേയിങ് ഇലവനില്‍ മൂന്ന് സ്പിന്നര്‍മാരുമായാണ് ഇന്ത്യ ഇറങ്ങുന്നത്
ഇന്ത്യന്‍ ക്രിക്കറ്റ്
ഇന്ത്യന്‍ ക്രിക്കറ്റ് ഇന്ത്യന്‍ ക്രിക്കറ്റ് ഫെയ്‌ സ്ബുക്ക്

ഹൈദരാബാദ്: ഇന്ത്യക്കെതിരായ ടെസ്റ്റ് മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തെരഞ്ഞെടുത്തു. ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് മത്സരം. പ്ലേയിങ് ഇലവനില്‍ മൂന്ന് സ്പിന്നര്‍മാരുമായാണ് ഇന്ത്യ ഇറങ്ങുന്നത്. രവിചന്ദ്ര അശ്വിനും രവീന്ദ്ര ജഡേജക്കുമൊപ്പം അക്‌സര്‍ പട്ടേലാണ് മൂന്നാം സ്പിന്നറായി ഇന്ത്യന്‍ ടീമിലെത്തിയത്.

പേസര്‍മാരായി ജസ്പ്രീത് ബുമ്രയും മുഹമ്മദ് സിറാജുമാണ് പ്ലേയിങ് ഇലവനിലുള്ളത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും യശസ്വി ജയ്‌സ്വാളുമാണ് ഓപ്പണര്‍മാര്‍. മൂന്നാം നമ്പറില്‍ ശുഭ്മാന്‍ ഗില്‍ ഇറങ്ങുമ്പോള്‍ കെ എല്‍ രാഹുല്‍ നാലാമതും ശ്രേയസ് അയ്യര്‍ അഞ്ചാമതും ഇറങ്ങും. കെ എസ് ഭരത് ആണ് വിക്കറ്റ് കീപ്പര്‍.

ഇംഗ്ലണ്ട് പ്ലേയിംഗ് ഇലവന്‍: സാക്ക് ക്രാളി, ബെന്‍ ഡക്കറ്റ്, ഒല്ലി പോപ്പ്, ജോ റൂട്ട്, ബെന്‍ സ്റ്റോക്‌സ്, ജോണി ബെയര്‍‌സ്റ്റോ, ബെന്‍ ഫോക്‌സ്, ടോം ഹാര്‍ട്ട്‌ലി, റെഹാന്‍ അഹമ്മദ്, മാര്‍ക്ക് വുഡ്, ജാക്ക് ലീച്ച്.

ഇന്ത്യ പ്ലേയിംഗ് ഇലവന്‍: രോഹിത് ശര്‍മ, യശസ്വി ജയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍, കെഎല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, രവീന്ദ്ര ജഡേജ, ശ്രീകര്‍ ഭരത് , രവിചന്ദ്രന്‍ അശ്വിന്‍, അക്ഷര്‍ പട്ടേല്‍, ജസ്പ്രിത് ബുമ്ര, മുഹമ്മദ് സിറാജ്.

ഇന്ത്യന്‍ ക്രിക്കറ്റ്
കോഹ്‌ലിയും ഷമിയുമില്ല; ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com