ഇന്ത്യയില്‍ ഒളിമ്പിക്‌സിനായുള്ള ശ്രമം: എല്ലാ പിന്തുണയും നല്‍കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ്

ഇന്ത്യയുമായി കായിക രംഗത്ത് ശക്തമായ സഹകരണം കെട്ടിപ്പടുക്കാന്‍ ആഗ്രഹിക്കുന്നതായും മാക്രോണ്‍
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുക്കുന്നതിനിടയില്‍ പ്രധാനമന്ത്രിക്കൊപ്പം
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുക്കുന്നതിനിടയില്‍ പ്രധാനമന്ത്രിക്കൊപ്പം പിടിഐ

ന്യൂഡല്‍ഹി: ഭാവിയില്‍ ഇന്ത്യയില്‍ ഒളിമ്പിക്‌സ് സംഘടിപ്പിക്കാനുള്ള ശ്രമത്തിന് എല്ലാവിധ പിന്തുണയും നല്‍കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞു. ഇന്ത്യയുമായി കായിക രംഗത്ത് ശക്തമായ സഹകരണം കെട്ടിപ്പടുക്കാന്‍ ആഗ്രഹിക്കുന്നതായും മാക്രോണ്‍ പറഞ്ഞു. 75 -ാമത് റിപ്പബ്ലിക് ദിനാഘോഷത്തില്‍ മുഖ്യാതിഥിയായി ഇന്ത്യയിലെത്തിയതാണ് ഇമ്മാനുവല്‍ മാക്രോണ്‍.

2036 ലെ ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാന്‍ ഇന്ത്യ ശ്രമിക്കുന്നുണ്ടെന്ന് ജനുവരി 19 ന് ഖേലോ ഇന്ത്യ ഗെയിംസ് ഉദ്ഘാടനം ചെയ്യുന്ന സമയത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. അത്‌ലറ്റുകള്‍ക്ക് അന്താരാഷ്ട്ര തലത്തില്‍ പരിചയം നല്‍കുന്നതിനും കായിക താരങ്ങളുടെ എല്ലാ തലങ്ങളിലുമുള്ള വളര്‍ച്ചയ്ക്കുമായി കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ 10 വര്‍ഷമായി നടത്തിയ ശ്രമങ്ങള്‍ അടിവരയിട്ട് അന്ന് പ്രധാനമന്ത്രി പറയുകയുണ്ടായി. 2020-21 ടോക്കിയോ ഒളിമ്പിക്‌സിലും ഏഷ്യന്‍ ഗെയിംസിലും പാരാ ഏഷ്യന്‍ ഗെയിംസിലും ഇന്ത്യ മികച്ച പ്രകടനം കാഴ്ചവെച്ചതും പ്രധാനമന്ത്രി എടുത്ത് പറഞ്ഞിരുന്നു.

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുക്കുന്നതിനിടയില്‍ പ്രധാനമന്ത്രിക്കൊപ്പം
വാലറ്റത്തെ കൂട്ടുപിടിച്ച് ജഡേജയുടെ പോരാട്ടം, ഇന്ത്യ ശക്തമായ നിലയിലേക്ക്, 175 റണ്‍സ് ലീഡ്

2024 ജൂലൈ 26 മുതല്‍ ഓഗസ്റ്റ് 11 വരെ നടക്കുന്ന നടക്കുന്ന ഒളിമ്പിക്‌സിന് ഫ്രാന്‍സ് ആതിഥേയത്വം വഹിക്കും. ഓഗസ്റ്റ് 28 മുതല്‍ സെപ്റ്റംബര്‍ 8 വരെ പാരീസില്‍ പാരാലിമ്പിക്‌സ് ഒളിമ്പിക്‌സും ആരംഭിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com