ടി എ ജാഫര്‍ മെമ്മോറിയല്‍ അവാര്‍ഡ് യു ഷറഫലിക്ക്

സന്തോഷ് ട്രോഫിയില്‍ കേരളത്തിന്റെയും ഫെഡറേഷന്‍ കപ്പില്‍ കേരള പൊലീസിന്റെയും വിജയങ്ങളില്‍ മുഖ്യ സംഭാവന നല്‍കിയ താരമായിരുന്നു യു ഷറഫലി
യു ഷറഫലി
യു ഷറഫലി

കൊച്ചി: ഫുട്‌ബോളേഴ്‌സ് കൊച്ചിയുടെ ടി എ ജാഫര്‍ മെമ്മോറിയല്‍ അവാര്‍ഡിന് മുന്‍ ഇന്ത്യന്‍ താരവും സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റുമായ യു ഷറഫലി അര്‍ഹനായി. സന്തോഷ് ട്രോഫിയില്‍ കേരളത്തിന്റെയും ഫെഡറേഷന്‍ കപ്പില്‍ കേരള പൊലീസിന്റെയും വിജയങ്ങളില്‍ മുഖ്യ സംഭാവന നല്‍കിയ താരമായിരുന്നു യു ഷറഫലി.

1985 മുതല്‍ 95 വരെ സന്തോഷ് ട്രോഫിയില്‍ കളിക്കുകയും 93 ല്‍ കൊച്ചിയില്‍ കപ്പ് നേടിയ ടീമിലംഗവുമായ അരീക്കോട് സ്വദേശി യു ഷറഫലി 94ല്‍ കട്ടക്കില്‍ ഫൈനലിലെത്തിയ ടീമിന്റെ നായകനുമായിരുന്നു. നാല് വട്ടം നെഹ്‌റു കപ്പ് അന്താരാഷ്ട്ര ടൂര്‍ണ്ണമെന്റില്‍ ഇന്ത്യയ്ക്ക് വേണ്ടി കളിച്ചു.93 ലെ സൂപ്പര്‍ സോക്കര്‍ പരമ്പരയില്‍ ദേശീയ ടീമിന്റെ നായകനായി. സാഫ് ഗെയിംസിലും ദേശീയ ഗെയിംസിലും സ്വര്‍ണ്ണ മെഡല്‍ നേട്ടത്തില്‍ പങ്കാളിയായി. കേരള പൊലീസിന്റെ തുടര്‍ച്ചയായ ഫെഡറേഷന്‍ കപ്പ് നേട്ടങ്ങള്‍ക്ക് ശേഷം 92 ല്‍ മോഹന്‍ ബഗാനൊപ്പം കൊല്‍ക്കത്ത ലീഗും ഫെഡറേഷന്‍ കപ്പുമടക്കം നാല് ട്രോഫികള്‍ കരസ്ഥമാക്കി. മാലിദ്വീപില്‍ പ്രോമിസ് കപ്പ് ഇന്റര്‍നാഷനല്‍ ടൂര്‍ണ്ണമെന്റില്‍ കേരള ഇലവനെ വിജയത്തിലേക്കെത്തിച്ച നായകനായിരുന്നു.പത്ത് വര്‍ഷക്കാലം കേരള പൊലീസില്‍ കമാന്‍ഡന്റായിരിക്കേ , ചീഫ് കോച്ചും മാനേജരുമായി ടീമിനെ രണ്ട് വട്ടം അഖിലേന്ത്യാ കിരീടത്തിലേക്കെത്തിച്ചു.

യു ഷറഫലി
23 തദ്ദേശ വാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പ് ഫെബ്രുവരി 22 ന്

1973 ല്‍ ആദ്യമായി സന്തോഷ് ട്രോഫി നേടിയ ടീമിന്റെ വൈസ് ക്യാപ്റ്റനും 92 ലും 93 ലും ജേതാക്കളായ ടീമികളുടെ പരിശീലകനുമായ ടി എ ജാഫറിന്റെ സ്മരണക്കായി കൊച്ചി ഫുട്‌ബോളേഴ്‌സ് നല്‍കുന്ന പുരസ്‌കാരം ജനുവരി 29 ന് വൈകിട്ട് എറണാകുളം വൈഎംസിഎ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുന്‍ എം പി പന്ന്യന്‍ രവീന്ദ്രന്‍ ഷറഫലിക്ക് സമ്മാനിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com