ഷാവി പടിയിറങ്ങും; ബാഴ്‌സലോണയെ പരിശീലിപ്പിക്കാന്‍ ഹാന്‍സി ഫ്ലിക്ക്?

ബയേണിനെ കുറഞ്ഞ കാലം കൊണ്ട് ഏഴ് കിരീടങ്ങളിലേക്ക് നയിച്ചു
ഹാന്‍സി ഫ്ലിക്ക്
ഹാന്‍സി ഫ്ലിക്ക്ട്വിറ്റര്‍
ബാഴ്സലോണയെ ചാമ്പ്യൻസ് ലീ​ഗിൽ 8-2നു ബയേൺ വീഴ്ത്തിയതു ഹാൻസി ഫ്ലിക്കിന്‍റെ തന്ത്രത്തിൽ. 2014 ലോകകപ്പില്‍ ബ്രസീലിനെ ജര്‍മനി സെമിയില്‍ 7-1നു പരാജയപ്പെടുത്തിയതും ഫ്ലിക്കിന്‍റെ ടാക്റ്റിക്സില്‍

മാഡ്രിഡ്: ബാഴ്‌സലോണയുടെ പരിശീലക സ്ഥാനത്തു നിന്നു ഈ സീസണോടെ പടിയിറങ്ങുമെന്നു ഷാവി ഹെര്‍ണാണ്ടസ് ഈയടുത്ത് വെളിപ്പെടുത്തിയത് ഫുട്‌ബോള്‍ ലോകം അമ്പരപ്പോടെയാണ് കേട്ടത്. പിന്നാലെ ആരാകും അടുത്ത ബാഴ്‌സ കോച്ച് എന്ന ചര്‍ച്ചകള്‍ക്കും തുടക്കമായി.

ശ്രദ്ധേയമായ കാര്യം മുന്‍ ജര്‍മന്‍, ബയേണ്‍ മ്യൂണിക്ക് പരിശീലകന്‍ ഹാന്‍സി ഫ്ലിക്ക് അടുത്ത ബാഴ്‌സലോണ പരിശീലകനായേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. ബാഴ്‌സ പ്രസിഡന്റ് യോവാന്‍ ലാപോര്‍ടയ്ക്ക് ഫ്ലിക്കിനെ പരിശീലക സ്ഥാനത്ത് എത്തിക്കാന്‍ അതിയായ ആഗ്രഹമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ബാഴ്‌സലോണ 5-3ന്റെ വമ്പന്‍ തോല്‍വി വിയ്യാറയലിനോടു കഴിഞ്ഞ ദിവസം വഴങ്ങിയിരുന്നു. പിന്നാലെയാണ് ഷാവിയുടെ പ്രഖ്യാപനം.

ഹാന്‍സി ഫ്ലിക്ക്
രഞ്ജിയില്‍ ജയമില്ലാതെ കേരളം! നാലാം പോരിലും സമനില

നിലവില്‍ ഒരു ടീമിനേയും ഫ്ലിക്ക് പരിശീലിപ്പിക്കുന്നില്ല. ജര്‍മന്‍ ദേശീയ ടീമിന്റെ പരിശീലകനായി ചുമതലയേറ്റ ഫ്ലിക്കിനു പക്ഷേ തിളങ്ങാന്‍ സാധിച്ചില്ല. 25 മത്സരങ്ങള്‍ ലോകകപ്പിലടക്കം കളിച്ച ടീമിനു 12 വിജയങ്ങള്‍ മാത്രമായിരുന്നു അക്കൗണ്ടില്‍.

ഇത്തവണത്തെ യൂറോ കപ്പിനു ആതിഥേയത്വം വഹിക്കുന്ന ജര്‍മനി കിരീടം ആഗ്രഹിക്കുന്നു. ഫ്ലിക്കിനെ ജൂണില്‍ ദേശീയ ടീം പുറത്താക്കി.

ഹാന്‍സി ഫ്ലിക്ക്
രാഹുലും പുറത്ത്; ഒടുവില്‍ സര്‍ഫറാസിനു അവസരം; സൗരഭും വാഷിങ്ടന്‍ സുന്ദറും ടീമില്‍

2019 മുതല്‍ 2021 വരെയുള്ള ഫ്ലിക്കിന്റെ ബയേണ്‍ മ്യൂണിക്കിലെ കാലമാണ് നിര്‍ണായകം. കുറഞ്ഞ സമയം കൊണ്ടു ടീമിനെ ഏഴ് കിരീട നേട്ടങ്ങളിലേക്ക് നയിക്കാന്‍ ഫ്ലിക്കിനു സാധിച്ചിരുന്നു. മാരക ആക്രമണ ഫുട്‌ബോളാണ് അന്നത്തെ ഫ്ലിക്കിന്റെ ബയേണ്‍ കളിച്ചത്.

യുവേഫ ചാമ്പ്യന്‍സ് ലീഗ്, ക്ലബ് ലോകകപ്പ് അടക്കമുള്ള നേട്ടങ്ങള്‍ ബയേണ്‍ സ്വന്തമാക്കി. ബുണ്ടസ് ലീഗ കിരീട നേട്ടങ്ങളും.

ആക്രമണ ഫുട്‌ബോളിന്റെ, ഗഗന്‍ പ്രസിങ് ശൈലിയുടെ പിന്തുടര്‍ച്ചക്കാരന്‍ തന്നെയാണ് ഫ്ലിക്കും. 2014 ലോകകപ്പില്‍ ബ്രസീലിനെ ജര്‍മനി സെമിയില്‍ 7-1നു പരാജയപ്പെടുത്തുമ്പോള്‍ പരിശീലക സംഘത്തില്‍ അന്നു ഫ്ലിക്കുമുണ്ടായിരുന്നു. ജോക്വിം ലോയുടെ അസിസ്റ്റന്റായിരുന്ന ഫ്ലിക്കിന്റെ ടാക്റ്റിക്‌സാണ് അന്നു ടോണി ക്രൂസടക്കമുള്ള സംഘം മൈതനത്ത് മെനഞ്ഞത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com