ടി20 ബൗളര്‍; ദീപ്തി ശര്‍മയ്ക്ക് നേട്ടം, രണ്ടാം റാങ്കില്‍

ബാറ്റര്‍ റാങ്കിങില്‍ ഇന്ത്യയുടെ സ്മൃതി മന്ധാന നാലാം റാങ്ക് നിലനിര്‍ത്തി
ദീപ്തി ശര്‍മ
ദീപ്തി ശര്‍മട്വിറ്റര്‍
Published on
Updated on

ദുബൈ: ഏറ്റവും പുതിയ വനിതാ ടി20 റാങ്കിങില്‍ നേട്ടമുണ്ടാക്കി ഇന്ത്യയുടെ ദീപ്തി ശര്‍മ. ഇന്ന് പ്രസിദ്ധീകരിച്ച പട്ടികയില്‍ ദീപ്തി ശര്‍മ രണ്ടാം റാങ്കിലേക്ക് കയറി.

ഇംഗ്ലണ്ടിന്റെ എക്ലെസ്റ്റോണാണ് ഒന്നാം സ്ഥാനത്ത്. ദക്ഷിണാഫ്രിക്കയുടെ നോന്‍കുലുലേകോ മ്ലബ മൂന്ന് സ്ഥാനങ്ങള്‍ ഇറങ്ങി അഞ്ചിലെത്തി. ദീപ്തി മൂന്നാം റാങ്കിലായിരുന്നു. താരം ഒരു സ്ഥാനം മെച്ചപ്പെടുത്തി രണ്ടാം സ്ഥാനം സ്വന്തമാക്കുകയും ചെയ്തു. ഏകദിന ബൗളര്‍മാരുടെ റാങ്കിങില്‍ ദീപ്തി മൂന്നാം സ്ഥാനത്ത്.

ദീപ്തി ശര്‍മ
ഇങ്ങനെ കളി ജയിക്കണോ? ബുംറ നിരാശനായി ചാടിയ ഒറ്റ സെക്കന്‍ഡില്‍ ഫോക്‌സിന്റെ ' 'സ്റ്റംപിങ്' ചതി! (വീഡിയോ)

ടി20 വനിതാ ബൗളിങ് റാങ്കിങില്‍ പത്താം സ്ഥാനത്തേക്ക് എത്തിയ രേണുക സിങാണ് നേട്ടമുണ്ടാക്കിയ മറ്റൊരു ഇന്ത്യന്‍ താരം. ഒരു സ്ഥാനം മെച്ചപ്പെടുത്തിയാണ് രേണുകയുടെ നേട്ടം.

ടി20 ബാറ്റര്‍ റാങ്കിങില്‍ ഇന്ത്യയുടെ സ്മൃതി മന്ധാന നാലാം റാങ്ക് നിലനിര്‍ത്തി. ആദ്യ പത്തില്‍ ഇടമുള്ള ഏക ഇന്ത്യന്‍ ബാറ്ററും സ്മൃതി തന്നെ. ജെമിമ റോഡ്രിഗസ്, ഷെഫാലി വര്‍മ, ഹര്‍മന്‍പ്രീത് കൗര്‍ എന്നിവര്‍ യഥാക്രമം 13, 16, 17 സ്ഥാനങ്ങളില്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com