മെസിയും സുവാരസും ഗോള്‍ നേടി; സൗദി ക്ലബ് അല്‍ഹിലാലിനോട് തോറ്റ് ഇന്റര്‍ മയാമി

സൗഹൃദ മത്സരത്തില്‍ രണ്ട് തവണ ഗോള്‍ നേടി സമനില പിടിച്ചെങ്കിലും ബ്രസീല്‍ താരം മാല്‍കോം നേടിയ ഗോളിലായിരുന്നു ഹിലാലിന്റെ വിജയം.
ലയണല്‍ മെസി
ലയണല്‍ മെസിഎക്‌സ്‌

ലയണല്‍ മെസിയുടെ നേതൃത്വത്തില്‍ ഇറങ്ങിയ ഇന്റര്‍ മയാമിയെ തോല്‍പ്പിച്ച് സൗദി അറേബ്യന്‍ ക്ലബ് അല്‍ ഹിലാല്‍. മൂന്നിനെതിരെ നാലുഗോളുകള്‍ക്കാണ് അല്‍ഹിലാലിന്റെ വിജയം. സൗഹൃദ മത്സരത്തില്‍ രണ്ട് തവണ ഗോള്‍ നേടി സമനില പിടിച്ചെങ്കിലും ബ്രസീല്‍ താരം മാല്‍കോം നേടിയ ഗോളിലായിരുന്നു ഹിലാലിന്റെ വിജയം.

മയാമിക്കായി ലയണല്‍ മെസിയും സുവാരസും ഡേവിഡ് റൂയീസും സ്‌കോര്‍ ചെയ്തു. രണ്ടാം പകുതിയില്‍ 3-2 എന്ന നിലയില്‍ കളി തുടരവെ, മൂന്നാം ഗോള്‍ നേടി റൂയിസ് സമനില പിടിച്ചെങ്കിലും 88ാം മിനിറ്റിലായിരുന്നു ബ്രസീല്‍ താരം മാല്‍കോം വക വിജയഗോള്‍ പിറന്നത്. മത്സരത്തിലുടനീളം അല്‍ഹിലാല്‍ ആധിപത്യം പുലര്‍ത്തി.

രണ്ടാം പകുതിയിലെ 54ാം മിനിറ്റിലായിരുന്നു മെസിയുടെ ഗോള്‍ നേട്ടം. മയാമിക്ക് അനുകൂലമായി ലഭിച്ച പെനാല്‍റ്റി കിക്ക് മെസി അനായാസം വലയിലെത്തിച്ചു.

കളി തുടങ്ങി പത്താം മിനിറ്റില്‍ അലക്‌സാണ്ടര്‍ മിട്രോവിച്ച് ആല്‍ ഹിലാലിനെ മുന്നിലെത്തിച്ചു. മൂന്ന് മിനിറ്റിനുള്ളില്‍ തന്നെ ഹിലാല്‍ ലീഡ് ഇരട്ടിയാക്കി. മയാമി ഉണര്‍ന്നുകളിച്ചെങ്കിലും ആദ്യഗോള്‍ പിറന്നത് 34ാം മിനിറ്റിലായിരുന്നു. സുവാരസ് ആണ് പന്ത് വലയില്‍ എത്തിച്ചത്. 44ാം മിനിറ്റില്‍ ഒരു ഗോള്‍ കൂടി നേടി ഹിലാല്‍ ലീഡ് ഉയര്‍ത്തി.

രണ്ടാം പകുതിയിലെ 54ാം മിനിറ്റിലായിരുന്നു മെസിയുടെ ഗോള്‍ നേട്ടം. മയാമിക്ക് അനുകൂലമായി ലഭിച്ച പെനാല്‍റ്റി കിക്ക് മെസി അനായാസം വലയിലെത്തിച്ചു. തൊട്ടപിന്നാലെ അടുത്ത നിമിഷം തന്നെ ഡേവിഡ് റൂയിസിലൂടെ ഒരു ഗോള്‍ നേടി മയാമി മത്സരം സമനില പിടിച്ചു. 87ാം മിനിറ്റില്‍ മെസിയെ കളത്തില്‍ നിന്ന് പിന്‍വലിച്ചതിന് തൊട്ടുപിന്നാലെ ലീഡ് ഉയര്‍ത്തി ഹിലാല്‍ വിജയം ഉറപ്പിച്ചു.

ലയണല്‍ മെസി
ക്രിക്കറ്റ് കിറ്റിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് 27 കുപ്പി മദ്യം; സൗരാഷ്ട്ര താരങ്ങൾ കുരുക്കിൽ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com