വിസ പ്രശ്‌നം തീര്‍ന്നു; ഷൊയ്ബ് ബഷീര്‍ ഇംഗ്ലണ്ട് ടീമിനൊപ്പം; രണ്ടാം ടെസ്റ്റ് കളിക്കും

ആദ്യ ടെസ്റ്റില്‍ അപ്രതീക്ഷിത വിജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇംഗ്ലണ്ട്
ഷൊയ്ബ് ബഷീര്‍
ഷൊയ്ബ് ബഷീര്‍ട്വിറ്റര്‍

വിശാഖപട്ടണം: വിസ പ്രശ്‌നത്തെ തുടര്‍ന്നു നാട്ടിലേക്ക് മടങ്ങിയ ഇംഗ്ലണ്ടിന്റെ പാക് വംശജനായ യുവ സ്പിന്നര്‍ ഷൊയ്ബ് ബഷീറിനു ആശ്വാസം. താരം ഇന്ത്യയിലെത്തി ടീമിനൊപ്പം ചേര്‍ന്നു. വിസ അനുവദിക്കപ്പെട്ടതോടെയാണ് അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമായത്.

രണ്ടാം ടെസ്റ്റിനൊരുങ്ങുന്ന ഇംഗ്ലണ്ട് ടീമിനൊപ്പം ബഷീറും പരിശീലനം തുടങ്ങി. താരം രണ്ടാം ടെസ്റ്റില്‍ കളിക്കുമെന്നു പരിശീലകന്‍ ബ്രണ്ടന്‍ മക്കുലം വ്യക്തമാക്കി.

ഷൊയ്ബ് ബഷീര്‍
ടി20 ബൗളര്‍; ദീപ്തി ശര്‍മയ്ക്ക് നേട്ടം, രണ്ടാം റാങ്കില്‍

ആദ്യ ടെസ്റ്റില്‍ അപ്രതീക്ഷിത വിജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇംഗ്ലണ്ട്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ അവര്‍ 1-0ത്തിനു മുന്നില്‍. രണ്ടാം ടെസ്റ്റ് ഫെബ്രുവരി രണ്ട് മുതല്‍ ആരംഭിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com