സ്മൃതിയുടെ മിന്നല്‍ ബാറ്റിങും രക്ഷിച്ചില്ല; ആര്‍സിബി വീണു

രണ്ടാം ജയം കുറിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ്
ഷെഫാലി വര്‍മ
ഷെഫാലി വര്‍മ ട്വിറ്റര്‍

ബംഗളൂരു: വനിതാ പ്രീമിയര്‍ ലീഗ് പോരാട്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനു ജയം. ആദ്യ മത്സരം വിജയിച്ചെത്തിയ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ അവര്‍ 25 റണ്‍സിനു വീഴ്ത്തി. ഡല്‍ഹി മൂന്ന് മത്സരങ്ങളില്‍ രണ്ടാം ജയമാണ് സ്വന്തമാക്കിയത്.

ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സെന്ന മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തി. മറുപടി പറഞ്ഞ ആര്‍സിബിയുടെ പോരാട്ടം 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സില്‍ അവസാനിച്ചു.

വിജയത്തിലേക്ക് ബാറ്റേന്തിയ ബാംഗ്ലൂരിനായി ക്യാപ്റ്റന്‍ സ്മൃതി മന്ധാന മിന്നല്‍ തുടക്കമാണ് നല്‍കിയത്. സഹ ഓപ്പണര്‍ സോഫി ഡിവൈന്‍, പിന്നീടു വന്ന സബ്ബിനേനി മേഘ്‌ന, റിച്ച ഘോഷ് എന്നിവരും രണ്ടക്കം കടന്നു. എന്നാല്‍ മധ്യനിരയും വാലറ്റവും അമ്പേ പരാജയപ്പെട്ടതോടെ വിജയവും കൈവിട്ടു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സ്മൃതി 43 പന്തില്‍ പത്ത് ഫോറും മൂന്ന് സിക്‌സും സഹിതം 74 റണ്‍സെടുത്തു. സോഫി ഡിവൈന്‍ 17 പന്തില്‍ 23 റണ്‍സ്. മേഘ്‌ന 36 റണ്‍സും റിച്ച 19 റണ്‍സും കണ്ടെത്തി. പിന്നീടു തുരുതുരെ വിക്കറ്റുകള്‍ വീണത് ആര്‍സിബി വനിതകള്‍ക്കു തിരിച്ചടിയായി.

ഡല്‍ഹിക്കായി ജെസ് ജോനാസെന്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. മരിസാനെ കാപ്, അരുന്ധതി റെഡ്ഡി എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും സ്വന്തമാക്കി. മലയാളി താരം മിന്നു മണി പന്തെറിഞ്ഞെങ്കിലും തിളങ്ങാനായില്ല.

ഷെഫാലി വര്‍മ
ഫുട്‌ബോള്‍ കരിയറിനു വിരാമം? ഫ്രഞ്ച് താരം പോള്‍ പോഗ്ബയ്ക്ക് 4 വര്‍ഷം വിലക്ക്

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹിക്കായി ഷെഫാലി വര്‍മ തകര്‍ത്തടിച്ചു. നാല് സിക്‌സും മൂന്ന് ഫോറും സഹിതം താരം 31 പന്തില്‍ 50 റണ്‍സ് വാരി.

അലിസ് കാപ്‌സി (33 പന്തില്‍ 46), മരിസാനെ കാപ് (16 പന്തില്‍ 32), ജെസ് ജൊനാസെന്‍ (പുറത്താകാതെ 16 പന്തില്‍ 36) എന്നിവരുടെ മികവാണ് ഡല്‍ഹിയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്.

കാപ്‌സി നാല് ഫോറും രണ്ട് സിക്‌സും തൂക്കി. കാപ് രണ്ട് ഫോറും മൂന്ന് സിക്‌സും കണ്ടെത്തി. നാല് ഫോറും രണ്ട് സിക്‌സും പറത്തിയായിരുന്നു ജെസ് ജൊനാസെന്റെ മിന്നും ബാറ്റിങ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com