മാര്‍ക്ക് വോയെ പിന്തള്ളി, പോണ്ടിങിന് അരികില്‍; റെക്കോര്‍ഡ് 'പിടിക്കാന്‍' സ്മിത്ത്

ഇതിഹാസ പട്ടികയില്‍ സ്മിത്ത് രണ്ടാം സ്ഥാനത്ത്
യങിനെ പുറത്താക്കാന്‍ ക്യാച്ചെടുക്കുന്ന സ്മിത്ത്
യങിനെ പുറത്താക്കാന്‍ ക്യാച്ചെടുക്കുന്ന സ്മിത്ത്ട്വിറ്റര്‍

വെല്ലിങ്ടന്‍: ടെസ്റ്റ് ക്രിക്കറ്റില്‍ മറ്റൊരു നേട്ടത്തിനരികെ ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്ത്. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചെടുക്കുന്ന (വിക്കറ്റ് കീപ്പറെ പരിഗണിക്കില്ല) ഓസ്‌ട്രേലിയന്‍ ഫീല്‍ഡറുടെ റെക്കോര്‍ഡ് പട്ടികയില്‍ സ്മിത്ത് രണ്ടാം സ്ഥാനത്തേക്ക് കയറി.

ന്യൂസിലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലാണ് സ്മിത്ത് പട്ടികയിലെ മൂന്നാം സ്ഥാനത്തു നിന്നു ഒരു സ്ഥാനം ഉയര്‍ന്നു രണ്ടിലേക്ക് വന്നത്. മത്സരത്തില്‍ വില്‍ യങിനെ മടക്കിയാണ് സ്മിത്ത് രണ്ടാം സ്ഥാനത്തേക്ക് കയറിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

182 ക്യാച്ചുകളാണ് ടെസ്റ്റില്‍ സ്മിത്ത് നേടിയത്. ഇതോടെ പട്ടികയില്‍ രണ്ടാമതായിരുന്നു മുന്‍ താരം മാര്‍ക്ക് വോയെ സ്മിത്ത് പിന്തള്ളി. ഇനി മുന്നില്‍ മറ്റൊരു ഇതിഹാസ ബാറ്ററും മുന്‍ ക്യാപ്റ്റനുമായ റിക്കി പോണ്ടിങ് മാത്രം. പോണ്ടിങിനു 196 ക്യാച്ചുകളുണ്ട്.

108 ടെസ്റ്റുകളില്‍ നിന്നു 182 ക്യാച്ചുകളാണ് സ്മിത്ത് എടുത്തത്. പോണ്ടിങ് 168 ടെസ്റ്റില്‍ നിന്നാണ് 196 ക്യാച്ചുകളിലെത്തിയത്. വോ 128 ടെസ്റ്റുകളില്‍ നിന്നു 181 ക്യാച്ചുകള്‍. മാര്‍ക് ടെയ്‌ലറാണ് പട്ടികയിലെ നാലാമന്‍. 104 ടെസ്റ്റില്‍ 157 ക്യാച്ചുകള്‍. അഞ്ചാം സ്ഥാനത്ത് അല്ലന്‍ ബോര്‍ഡര്‍. 156 ടെസ്റ്റില്‍ നിന്നു 156 ക്യാച്ചുകള്‍.

യങിനെ പുറത്താക്കാന്‍ ക്യാച്ചെടുക്കുന്ന സ്മിത്ത്
ബൗളിങ് 'ബോസ്' vs ബാറ്റിങ് 'ബോസ്'- ഫൈനലുറപ്പിക്കാന്‍ ഗുജറാത്തും മുംബൈയും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com