ഹര്‍മന്‍ പ്രീത് ഇല്ല, മുംബൈക്ക് അത് പ്രശ്‌നമല്ല! വിജയ വഴിയില്‍

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനു തുടര്‍ച്ചയായ രണ്ടാം തോല്‍വി
അമേലിയ കേര്‍
അമേലിയ കേര്‍ ട്വിറ്റര്‍

ബംഗളൂരു: മിന്നും ഫോമില്‍ ബാറ്റേന്തുന്ന ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ അഭാവമൊന്നും മുംബൈ ഇന്ത്യന്‍സ് വനിതകളെ ബാധിച്ചില്ല. വനിതാ പ്രീമിയര്‍ ലീഗില്‍ നിലവിലെ ചാമ്പ്യന്‍മാര്‍ കൂടിയായ മുംബൈ വിജയ വഴിയില്‍ തിരിച്ചെത്തി. 4 കളില്‍ അവരുടെ മൂന്നാം ജയം. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ മുംബൈ ഏഴ് വിക്കറ്റിനു വീഴ്ത്തി. ആര്‍സിബിയുടെ തടര്‍ച്ചയായ രണ്ടാം തോല്‍വി.

ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സെടുത്തു. മറുപടി പറഞ്ഞ മുംബൈ 15.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സെടുത്തു.

ഹര്‍മന്‍പ്രീതിന്റെ അഭാവത്തില്‍ ക്യാപ്റ്റനായ നാറ്റ് സീവര്‍ ബ്രന്‍ഡ് ഓള്‍റൗണ്ട് മികവിലൂടെ ടീമിനെ മുന്നില്‍ നിന്നു നയിച്ചു. താരം 27 റണ്‍സും രണ്ട് വിക്കറ്റും സ്വന്തമാക്കി.

24 പന്തില്‍ 40 റണ്‍സുമായി പുറത്താകാതെ നിന്ന അമേലിയ കേര്‍ ആണ് മുംബൈയുടെ ടോപ് സ്‌കോറര്‍. താരം ഏഴ് ഫോറുകള്‍ പറത്തി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഓപ്പണര്‍ യസ്തിക ഭാട്ടിയ മിന്നും തുടക്കമാണ് മുംബൈക്ക് നല്‍കിയത്. ഒപ്പം ഹെയ്‌ലി മാത്യൂസും. ഇരുവരും ചേര്‍ന്നു ഒന്നാം വിക്കറ്റില്‍ 3.5 ഓവറില്‍ 45 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്താണ് പിരിഞ്ഞത്. യസ്തിക 15 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സും സഹിതം 31 റണ്‍സെടുത്തു. മാത്യൂസ് 26 റണ്‍സും കണ്ടെത്തി. കളി അവസാനിക്കുമ്പോള്‍ എട്ട് റണ്‍സുമായി പൂജ വസ്ത്രാകര്‍ കേറിനൊപ്പം പുറത്താകാതെ നിന്നു.

നേരത്തെ 44 റണ്‍സെടുത്തു പുറത്താകാതെ നിന്ന എലിസ് പെറിയുടെ മികവാണ് പൊരുതി നില്‍ക്കാനുള്ള സ്‌കോറിലേക്ക് ആര്‍സിബിയെ എത്തിച്ചത്. 20 പന്തില്‍ 27 റണ്‍സെടുത്ത ജോര്‍ദിയ വേരവും പൊരുതി. മറ്റാരും കാര്യമായി തിളങ്ങിയില്ല.

മുംബൈ നിരയില്‍ പൂജ വസ്ത്രാകര്‍ ബൗളിങില്‍ തിളങ്ങി. താരം മൂന്നോവറില്‍ 14 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റെടുത്തു.

അമേലിയ കേര്‍
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com