അതിവേഗം 9000 റണ്‍സ്; ടി20യില്‍ റെക്കോര്‍ഡിട്ട് മെഗ് ലാന്നിങ്

ബെത് മൂണിയുടെ റെക്കോര്‍ഡ് പഴങ്കഥ
മെഗ് ലാന്നിങ്
മെഗ് ലാന്നിങ്ട്വിറ്റര്‍

ബംഗളൂരു: ഗുജറാത്ത് ജയന്റ്‌സിനെതിരായ പോരാട്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനു പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത് ക്യാപ്റ്റന്‍ മെഗ് ലാന്നിങിന്റെ തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറിയാണ്. മത്സരത്തില്‍ 55 റണ്‍സെടുത്ത താരം ടി20 ഫോര്‍മാറ്റില്‍ ഒരു നാഴികക്കല്ലും പിന്നിട്ടു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഏറ്റവും വേഗത്തില്‍ ടി20 ഫോര്‍മാറ്റില്‍ 9000 റണ്‍സ് തികയ്ക്കുന്ന വനിതാ താരമെന്ന റെക്കോര്‍ഡാണ് മെഗ് നേടിയത്. ഓസ്‌ട്രേലിയന്‍ ടീമിലെ സഹ താരം തന്നെയായിരുന്ന, നിലവില്‍ ഗുജറാത്ത് ജയന്റ്‌സ് ക്യാപ്റ്റനുമായ ബെത് മൂണിയുടെ റെക്കോര്‍ഡാണ് മെഗ് പിന്തള്ളിയത്.

289 ടി20 ഇന്നിങ്‌സുകളില്‍ നിന്നാണ് മെഗ് 9000 റണ്‍സില്‍ എത്തിയത്. ബെത്ത് മൂണി 299 ഇന്നിങ്‌സുകള്‍ കളിച്ചാണ് ആദ്യം റെക്കോര്‍ഡിട്ടത്.

മെഗ് ലാന്നിങ്
ഗുജറാത്തിന് തോല്‍വി തന്നെ! ജയം തുടര്‍ന്നു ഡല്‍ഹി ക്യാപിറ്റല്‍സ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com