ധോനിയെത്തി; ചെന്നൈയില്‍ ഉജ്ജ്വല വരവേല്‍പ്പ്; വീഡിയോ

ഐപിഎല്‍ സീസണിലെ ആദ്യമത്സരം മാര്‍ച്ച് 22ന് ചെന്നൈയും റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലാണ്.
ഐപിഎല്‍ പതിനേഴാം സീസണിന് മുന്നോടിയായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ നായകനുമായ എംഎസ് ധോനി ടീമിന്റെ ഭാഗമാകുന്നതിനായി ചെന്നൈയില്‍ എത്തി
ഐപിഎല്‍ പതിനേഴാം സീസണിന് മുന്നോടിയായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ നായകനുമായ എംഎസ് ധോനി ടീമിന്റെ ഭാഗമാകുന്നതിനായി ചെന്നൈയില്‍ എത്തിഎക്‌സ്‌

ചെന്നൈ: ഐപിഎല്‍ പതിനേഴാം സീസണിന് മുന്നോടിയായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ നായകനുമായ എംഎസ് ധോനി ടീമിന്റെ ഭാഗമാകുന്നതിനായി ചെന്നൈയില്‍ എത്തി. വിമാനത്താവളത്തില്‍ എത്തിയ ധോനിക്ക് ഉജ്ജ്വലമായ സ്വീകരമാണ് ടീം അധികൃതര്‍ ഒരുക്കിയത്. ഐപിഎല്‍ സീസണിലെ ആദ്യമത്സരം മാര്‍ച്ച് 22ന് ചെന്നൈയും റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലാണ്.

ആദ്യ മത്സരത്തില്‍ തന്നെ ഇതിഹാസ ക്യാപ്റ്റന്‍ എംഎസ് ധോനിയും മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയും നേര്‍ക്കുനേര്‍ വരുന്ന ത്രില്ലിലാണ് ആരാധകര്‍. നിലവിലെ ചാമ്പ്യന്‍മാരായ സിഎസ്‌കെ അഞ്ചാം കീരീടത്തിലേക്ക് നയിച്ച ധോനി വിമാനത്താവളത്തിലെത്തിയ ചിത്രം സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ചു. ആറാം തവണ കീരീടനേട്ടമെന്ന അപൂര്‍വ നേട്ടം ഇത്തവണ സിഎസ്‌കെയ്ക്ക് സമ്മാനിക്കുമെന്ന വിശ്വാസത്തിലാണ് ആരാധകര്‍.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഈ സീസണില്‍ കളിക്കാരനെന്ന നിലയില്‍ ധോനിയുടെ അവസാന ടൂര്‍ണമെന്റായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ സീസണില്‍ ഇന്നിങ്‌സിന്റെ അവസാനഘട്ടത്തിലായിരുന്നു ധോനി ബാറ്റിങിന് ഇറങ്ങിയത്.

സിഎസ്‌കെയുടെ പരിശീലന ക്യാമ്പ് ശനിയാഴ്ച മുതല്‍ ആരംഭിച്ചു. പ്രമുഖ കളിക്കാരെല്ലാം ഇതിനകം പരീശീലനത്തിനായി എത്തിയിട്ടുണ്ട്. അതിനിടെ തന്റെ റോളിനെ കുറിച്ച് പുതിയ വിവരം ധോനി പുറത്തുവിട്ടു. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയായിരുന്നു ധോനിയുടെ പ്രതികരണം. പുതിയ സീസണിനും പുതിയ വേഷത്തിനും വേണ്ടി കാത്തിരിക്കാന്‍ വയ്യെന്നും ധോണി പറഞ്ഞു.

ഐപിഎല്‍ പതിനേഴാം സീസണിന് മുന്നോടിയായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ നായകനുമായ എംഎസ് ധോനി ടീമിന്റെ ഭാഗമാകുന്നതിനായി ചെന്നൈയില്‍ എത്തി
വംശീയ അധിക്ഷേപം; ഓസ്‌ട്രേലിയന്‍ വനിതാ ഫുട്‌ബോള്‍ താരം സാമന്ത കെറിനെ വിചാരണ ചെയ്യും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com