സന്തോഷ് ട്രോഫി; ഗ്രൂപ്പ് ഘട്ടത്തിലെ കളി മറക്കണം; കേരളത്തിന് ഇന്ന് ക്വാര്‍ട്ടര്‍ പരീക്ഷ

എതിരാളികള്‍ മിസോറം, പോരാട്ടം വൈകീട്ട് ഏഴ് മുതല്‍
ഗ്രൂപ്പ് ഘട്ടത്തില്‍ നടന്ന കേരളം- സര്‍വീസസ് പോരാട്ടം
ഗ്രൂപ്പ് ഘട്ടത്തില്‍ നടന്ന കേരളം- സര്‍വീസസ് പോരാട്ടംട്വിറ്റര്‍

യുപിയ: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ പോരാട്ടത്തില്‍ കേരളത്തിനു ഇന്ന് ക്വാര്‍ട്ടര്‍ ഫൈനല്‍ പരീക്ഷണം. മിസോറം ആണ് കേരളത്തിന്റെ അവസാന എട്ടിലെ എതിരാളികള്‍.

ഇന്ന് വൈകീട്ട് ഏഴ് മണി മുതലാണ് പോരാട്ടം. ഗ്രൂപ്പ് ഘട്ടത്തില്‍ തപ്പിത്തടഞ്ഞാണ് കേരളം മുന്നേറിയത്. നിര്‍ണായക പോരാട്ടം ജയിച്ചാണ് കേരളം ക്വാര്‍ട്ടറുറപ്പിച്ചത്. ഇനിയുള്ള ഓരോ മത്സരത്തിലും മികച്ച പ്രകടനം തന്നെ കേരളം നടത്തേണ്ടതുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഗ്രൂപ്പ് ഘട്ടത്തില്‍ അഞ്ച് മത്സരങ്ങള്‍ കളിച്ച കേരളം രണ്ട് വിജയങ്ങള്‍ മാത്രമാണ് നേടിയത്. രണ്ട് സമനിലയും ഒരു തോല്‍വിയുമാണ് ശേഷിക്കുന്ന പോരിലെ ഫലം.

ഇന്നലെ നടന്ന രണ്ട് ക്വാര്‍ട്ടര്‍ പോരാട്ടങ്ങളില്‍ സര്‍വീസസ് റെയില്‍വേസിനെ വീഴ്ത്തി സെമി ഉറപ്പിച്ചു. ഗോവ ഡല്‍ഹിയെ വീഴ്ത്തിയും അവസാന നാലില്‍. ഇന്ന് മിസോറമിനെതിരെ ജയം പിടിച്ചാല്‍ സെമിയില്‍ കരുത്തരായ സര്‍വീസസ് ആയിരിക്കും കേരളത്തിന്റെ എതിരാളികള്‍.

ഗ്രൂപ്പ് ഘട്ടത്തില്‍ നടന്ന കേരളം- സര്‍വീസസ് പോരാട്ടം
കുട്ടി ആരാധകന്റെ ആഗ്രഹം നിറവേറ്റി സഞ്ജു; കൈയടിച്ച് ആരാധകര്‍, വീഡിയോ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com