ചെസ് ഇതിഹാസം കാസ്പറോവ് 'തീവ്രവാദി'- പട്ടികയില്‍ ഉള്‍പ്പെടുത്തി റഷ്യ

പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനെ നിരന്തരം വിമര്‍ശിക്കുന്ന വ്യക്തിയാണ് കാസ്പറോവ്
കാസ്പറോവ്
കാസ്പറോവ്ട്വിറ്റര്‍

മോസ്‌ക്കോ: റഷ്യയിലെ തീവ്രവാദികളുടെ പട്ടികയില്‍ ചെസ് ഇതിഹാസം ഗാരി കാസ്പറോവും. ചെസ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരമായി പരിഗണിക്കപ്പെടുന്ന കാസ്പറോവ് സ്‌പോര്‍ട്‌സ് കരിയര്‍ അവസാനിപ്പിച്ച ശേഷം സജീവ രാഷ്ട്രീയ പ്രവര്‍ത്തകനായി മാറിയിരുന്നു. ഭരണകൂട പീഡനം ഭയന്നു 2014ല്‍ കാസ്പറോവ് റഷ്യ വിട്ടിരുന്നു.

പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനെ നിരന്തരം വിമര്‍ശിച്ചിരുന്ന വ്യക്തിയാണ് കാസ്പറോവ്. റഷ്യയുടെ സാമ്പത്തിക നിരീക്ഷണ വിഭാഗമാണ് തീവ്രവാദി പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നു മോസ്‌ക്കോ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മുന്‍ ലോക ചാമ്പ്യനായ കാസ്പറോവ് റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തെ ശക്തമായി എതിര്‍ക്കുന്ന ആളാണ്. റഷ്യയുടെ സാമ്പത്തിക നിരീക്ഷണ ഏജന്‍സിയായ റോസ്ഫിന്‍ മോണിറ്ററിങ് കഴിഞ്ഞ ദിവസമാണ് കാസ്പറോവിനേയും പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. എന്ത് കാരണമാണ് 60കാരനെ ഉള്‍പ്പെടുത്തിയത് എന്നതു സംബന്ധിച്ചു വിശദീകരണമില്ല.

നിലവില്‍ റഷ്യയിലെ അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടുകളുമായി ബന്ധപ്പെട്ട ഇടപാടുകള്‍ക്ക് ഇനി മുന്‍കൂര്‍ അനുമതി വാങ്ങേണ്ടി വരും. ബാങ്ക് ഇടപാടുകള്‍ ആവശ്യമുള്ളപ്പോഴെല്ലാം കാസ്പറോവിനു ഓരോ തവണയും അനുമതി വാങ്ങേണ്ടി വരും. 2022ല്‍ റഷ്യയിലെ നീതിന്യായ മന്ത്രാലയം കാസ്പറോവിനെ വിദേശ ഏജന്റാണെന്നു പ്രഖ്യാപിച്ചിരുന്നു.

കാസ്പറോവ്
ഡുക്കറ്റിനു പിന്നാലെ ഒലി പോപ്പിനേയും മടക്കി കുല്‍ദീപ്; ഇംഗ്ലണ്ട് 100 റണ്‍സില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com