മുഖം രക്ഷിക്കാന്‍ ഇംഗ്ലണ്ട്; അഞ്ചാം ടെസ്റ്റ് ഇന്ന് മുതല്‍, മഴ കളിക്കുമോ?

കരിയറിലെ 100ാം ടെസ്റ്റിനു അശ്വിന്‍, ബെയര്‍സ്റ്റോ
ഇന്ത്യന്‍ ടീം പരിശീലനത്തിനിടെ
ഇന്ത്യന്‍ ടീം പരിശീലനത്തിനിടെട്വിറ്റര്‍

ധരംശാല: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ചാമത്തേയും അവസാനത്തേയും ടെസ്റ്റ് ഇന്ന് മുതല്‍. അഞ്ച് പോരാട്ടങ്ങളടങ്ങിയ പരമ്പര ഇന്ത്യ 3-1നു നേടിയതിനാല്‍ ആത്മവിശ്വാസത്തോടെയാണ് രോഹിതും സംഘവും ഇറങ്ങുന്നത്. മത്സരത്തിനു മഴ ഭീഷണിയുണ്ട്.

ഇംഗ്ലണ്ട് ആകട്ടെ ആദ്യ ടെസ്റ്റിലെ വിജയം ആവര്‍ത്തിക്കാന്‍ അവര്‍ക്ക് സാധിച്ചില്ല. മാത്രമല്ല ബാസ്‌ബോള്‍ തന്ത്രം എല്ലാ നിലയ്ക്കും പൊട്ടിത്തകരുന്ന കാഴ്ചയായിരുന്നു. ആദ്യമായാണ് അവര്‍ ബാസ്‌ബോള്‍ തന്ത്രത്തിലേക്ക് മാറിയ ശേഷം ഒരു ടെസ്റ്റ് പരമ്പര തോല്‍ക്കുന്നത്.

ഇന്ത്യയുടെ ആര്‍ അശ്വിന്‍, ഇംഗ്ലണ്ടിന്റെ ജോണി ബെയര്‍സ്‌റ്റോ എന്നിവര്‍ കരിയറിലെ നിര്‍ണായക ടെസ്റ്റിനാണ് ഇറങ്ങുന്നത്. ഇരുവര്‍ക്കും 100ാം ടെസ്റ്റ് പോരാട്ടമാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇന്ത്യന്‍ ടീമില്‍ ബുംറ തിരിച്ചെത്തും. പേസ് അനുകൂല പിച്ചായതിനാല്‍ ഇന്ത്യ കുല്‍ദീപ് യാദവിനെ ഒഴിവാക്കി മൂന്ന് പേസര്‍മാരെയും രണ്ട് സ്പിന്നര്‍മാരേയുമായിരിക്കും കളിപ്പിക്കുക. ബുംറയ്ക്ക് പുറമെ മുഹമ്മദ് സിറാജ്, ആകാശ് ദീപ് എന്നിവരായിരിക്കും പേസര്‍മാര്‍. അശ്വിന്‍- ജഡേജ സഖ്യമായിരിക്കും സ്പിന്നര്‍മാര്‍.

ഇംഗ്ലണ്ട് ഒലി റോബിന്‍സനു പകരം പേസര്‍ മാര്‍ക് വുഡിനെ തിരികെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ടെസ്റ്റില്‍ മിന്നും ബൗളിങ് നടത്തിയ സ്പിന്നര്‍ ഷൊയ്ബ് ബഷീര്‍ ഇന്നിറങ്ങുന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. താരത്തിനു വയറിനു പ്രശ്‌നങ്ങളുള്ളതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ഇന്ത്യന്‍ ടീം പരിശീലനത്തിനിടെ
മധ്യപ്രദേശിനെ 62 റണ്‍സിന് പരാജയപ്പെടുത്തി; രഞ്ജിയില്‍ മുംബൈ- വിദര്‍ഭ ഫൈനല്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com