ഒടുവില്‍ 'ജയന്‍റായി' ഗുജറാത്ത്; ആര്‍സിബിയെ വീഴ്ത്തി ആദ്യ ജയം

ഒറ്റ കളിയില്‍ പിറന്നത് ഏഴ് റണ്ണൗട്ടുകള്‍!
ബെത് മൂണിയും ലൗറ വോള്‍വാര്‍ടും
ബെത് മൂണിയും ലൗറ വോള്‍വാര്‍ടുംട്വിറ്റര്‍

ബംഗളൂരു: വനിതാ പ്രീമിയര്‍ ലീഗില്‍ ഗുജറാത്ത് ജയന്‍റ്സിന്‍റെ സീസണിലെ ആദ്യ വിജയം. തുടരെ നാല് മത്സരങ്ങള്‍ തോറ്റ അവര്‍ അഞ്ചാം പോരില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെയാണ് വീഴ്ത്തിയത്. 19 റണ്‍സിന്റെ വിജയമാണ് ഗുജറാത്ത് ആഘോഷിച്ചത്.

ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സെന്ന മികച്ച സ്‌കോറാണ് ഗുജറാത്ത് ബോര്‍ഡില്‍ ചേര്‍ത്തത്. അതേ നാണയത്തില്‍ തിരിച്ചടിച്ച ബാംഗ്ലൂരിനു പക്ഷേ വിജയം പിടിക്കാന്‍ സാധിച്ചില്ല.

22 പന്തില്‍ ആറ് ഫോറും രണ്ട് സിക്‌സും സഹിതം 48 റണ്‍സെടുത്ത ജോര്‍ജിയ വേരമാണ് ആര്‍സിബിയുടെ ടോപ് സ്‌കോറര്‍. റിച്ച ഘോഷ് 30 റണ്‍സെടുത്തു. സ്മൃതി മന്ധാന, എല്ലിസ് പെറി (24), സോഫി ഡിവൈന്‍ (23) എന്നിവര്‍ പൊരുതിയെങ്കിലും അതൊന്നും ഫലം കണ്ടില്ല.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നാല് ആര്‍സിബി താരങ്ങള്‍ റണ്ണൗട്ടുകളായി മടങ്ങിയത് കളിയില്‍ നിര്‍ണായകമായി. ബാംഗ്ലൂരിനായി ആഷ്‌ലി ഗാര്‍ഡ്‌നര്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്തിനായി ക്യാപ്റ്റന്‍ ബെത് മൂണിയും ലൗറ വോള്‍വാര്‍ടും ചേര്‍ന്ന ഓപ്പണിങ് സഖ്യം ഗംഭീര തുടക്കമാണ് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്നു 140 റണ്‍സിന്‍റെ മികച്ച കൂട്ടുകെട്ടുയര്‍ത്തി.

മൂണി പുറത്താകാതെ നിന്നു. 51 പന്തില്‍ 12 ഫോറും ഒരു സിക്‌സും സഹിതം താരം 85 റണ്‍സെടുത്തു. ലൗറയും അര്‍ധ സെഞ്ച്വറി നേടി. താരം 45 പന്തില്‍ 76 റണ്‍സെടുത്തു. 13 ഫോറുകള്‍ സഹിതമായിരുന്നു ബാറ്റിങ്.

ഗുജറാത്ത് ഇന്നിങ്‌സിലും റണ്ണൗട്ടുകള്‍ നിര്‍ണായകമായി. മൂന്ന് താരങ്ങളാണ് റണ്ണൗട്ടായി മടങ്ങിയത്.

ബെത് മൂണിയും ലൗറ വോള്‍വാര്‍ടും
ദേവ്ദത്ത് പടിക്കലിനു ടെസ്റ്റ് അരങ്ങേറ്റം; ടോസ് ഇംഗ്ലണ്ടിന്, ആദ്യം ബാറ്റ് ചെയ്യും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com