ദേവ്ദത്ത് പടിക്കലിനു ടെസ്റ്റ് അരങ്ങേറ്റം; ടോസ് ഇംഗ്ലണ്ടിന്, ആദ്യം ബാറ്റ് ചെയ്യും

രജത് പടിദാര്‍, ആകാശ് ദീപ് പുറത്ത്
ഇന്ത്യയുടെ യുവ സംഘം പരിശീലനത്തിനിടെ
ഇന്ത്യയുടെ യുവ സംഘം പരിശീലനത്തിനിടെട്വിറ്റര്‍

ധരംശാല: അഞ്ചാം ടെസ്റ്റില്‍ ടോസ് ഇംഗ്ലണ്ടിനു. അവര്‍ ആദ്യം ബാറ്റ് ചെയ്യും. ഇന്ത്യക്കായി ദേവ്ദത്ത് പടിക്കല്‍ ടെസ്റ്റില്‍ അരങ്ങേറ്റം കുറിക്കും. രജത് പടിദാറിനെ ഒഴിവാക്കിയാണ് ദേവ്ദത്തിനു അവസരം നല്‍കിയത്.

അഞ്ച് പോരാട്ടങ്ങളടങ്ങിയ പരമ്പര ഇന്ത്യ 3-1നു നേടിയതിനാല്‍ ആത്മവിശ്വാസത്തോടെയാണ് രോഹിതും സംഘവും ഇറങ്ങുന്നത്. ഇംഗ്ലണ്ട് ആകട്ടെ ആദ്യ ടെസ്റ്റിലെ വിജയം ആവര്‍ത്തിക്കാന്‍ അവര്‍ക്ക് സാധിച്ചില്ല. മാത്രമല്ല ബാസ്‌ബോള്‍ തന്ത്രം എല്ലാ നിലയ്ക്കും പൊട്ടിത്തകരുന്ന കാഴ്ചയായിരുന്നു. ആദ്യമായാണ് അവര്‍ ബാസ്‌ബോള്‍ തന്ത്രത്തിലേക്ക് മാറിയ ശേഷം ഒരു ടെസ്റ്റ് പരമ്പര തോല്‍ക്കുന്നത്.

ഇന്ത്യയുടെ ആര്‍ അശ്വിന്‍, ഇംഗ്ലണ്ടിന്റെ ജോണി ബെയര്‍സ്‌റ്റോ എന്നിവര്‍ കരിയറിലെ നിര്‍ണായക ടെസ്റ്റിനാണ് ഇറങ്ങുന്നത്. ഇരുവര്‍ക്കും 100ാം ടെസ്റ്റ് പോരാട്ടമാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇന്ത്യന്‍ ടീമില്‍ ബുംറ തിരിച്ചെത്തും. ഇന്ത്യ മൂന്ന് സ്പിന്നര്‍, രണ്ട് പേസര്‍ ബൗളിങ് കോമ്പിനേഷനാണ് പരീക്ഷിക്കുന്നത്. ആകാശ് ദീപിനെയും ഒഴിവാക്കിയിട്ടുണ്ട്.

ഇംഗ്ലണ്ട് ഒലി റോബിന്‍സനു പകരം പേസര്‍ മാര്‍ക് വുഡിനെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തി. വയറിനു പ്രശ്‌നമുണ്ടായിരുന്ന ഷൊയ്ബ് ബഷീര്‍ കളിക്കും.

ഇന്ത്യ: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, ശുഭ്മാന്‍ ഗില്‍, ദേവ്ദത്ത് പടിക്കല്‍, ധ്രുവ് ജുറേല്‍, സര്‍ഫറാസ് ഖാന്‍, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, കുല്‍ദീപ് യാദവ്, ജസ്പ്രിത് ബുംറ, മുഹമ്മദ് സിറാജ്.

ഇംഗ്ലണ്ട്: ബെന്‍ സ്‌റ്റോക്‌സ് (ക്യാപ്റ്റന്‍), സാക് ക്രൗളി, ബെന്‍ ഡുക്കറ്റ്, ഒലി പോപ്പ്, ജോ റൂട്ട്, ജോണി ബെയര്‍സ്‌റ്റോ, ബെന്‍ ഫോക്‌സ്, ടോം ഹാര്‍ട്‌ലി, മാര്‍ക് വുഡ്, ഷൊയ്ബ് ബഷീര്‍, ജെയിംസ് ആന്‍ഡേഴ്‌സന്‍.

ഇന്ത്യയുടെ യുവ സംഘം പരിശീലനത്തിനിടെ
മുഖം രക്ഷിക്കാന്‍ ഇംഗ്ലണ്ട്; അഞ്ചാം ടെസ്റ്റ് ഇന്ന് മുതല്‍, മഴ കളിക്കുമോ?

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com