സന്തോഷ് ട്രോഫി ഫൈനലില്‍ സര്‍വീസസ് - ഗോവ പോരാട്ടം

പന്ത്രണ്ടാം ഫൈനലില്‍ ഏഴാം കീരിടം ലക്ഷ്യമിട്ടാണ് സര്‍വീസസ് ഇറങ്ങുക. പതിനാലാം ഫൈനലിന് ഇറങ്ങുന്ന ഗോവ ലക്ഷ്യമിടുന്നത് ആറാം കിരീടം.
സന്തോഷ് ട്രോഫി കിരീട പോരാട്ടത്തില്‍ സര്‍വീസസും ഗോവയും ഏറ്റുമുട്ടും.
സന്തോഷ് ട്രോഫി കിരീട പോരാട്ടത്തില്‍ സര്‍വീസസും ഗോവയും ഏറ്റുമുട്ടും. എക്‌സ്‌

ഇറ്റാനഗര്‍: സന്തോഷ് ട്രോഫി കിരീട പോരാട്ടത്തില്‍ സര്‍വീസസും ഗോവയും ഏറ്റുമുട്ടും. പന്ത്രണ്ടാം ഫൈനലില്‍ ഏഴാം കീരിടം ലക്ഷ്യമിട്ടാണ് സര്‍വീസസ് ഇറങ്ങുക. പതിനാലാം ഫൈനലിന് ഇറങ്ങുന്ന ഗോവ ലക്ഷ്യമിടുന്നത് ആറാം കിരീടം. ആദ്യസെമിയില്‍ മിസോറാമിനെ മറിടകടന്നായിരുന്നു സര്‍വീസസിന്റെ ഫൈനല്‍ പ്രവേശം. രണ്ടാം സെമിയില്‍ 0എക്‌സ്ട്രാ ടൈമില്‍ മണിപ്പൂരിനെ പരാജയപ്പെടുത്തിയാണ് ഗോവ ഫൈനലില്‍ എത്തിയത്.

സര്‍വീസസിനായി മലയാളി താരം രാഹുല്‍ രാമകൃഷ്ണനും ബികാഷ് ഥാപ്പയും ഗോള്‍ നേടി. പകരക്കാരനായി ഇറങ്ങിയ മാല്‍സംഫെല ഇന്‍ജുറി ടൈമില്‍ ഒരു ഗോള്‍ മടക്കി. കളിയിലിടുളനീളം എതിര്‍ടീം മുന്നേറ്റങ്ങളുടെ മുനയൊടിക്കുകയും ഇന്‍ജുറി ടൈമില്‍ മിസോറാമിന്റെ സമനിലഗോളെന്നുറച്ച ഷോട്ട് ഗോള്‍ ലൈനില്‍ വച്ച് തട്ടിയകറ്റുകയും ചെയ്ത് കോഴിക്കോട് സ്വദേശിയയ പിപി ഷഫീലായിരുന്നു സര്‍വീസസിന്റെ വിജയശില്‍പി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മണിപ്പൂരിനെതിരെ ഒരു ഗോളിന് പിന്നിലായ ശേഷം ഇന്‍ജുറി ടൈമിലും എക്‌സ്ട്രാ ടൈമിലും സ്‌കോര്‍ ചെയ്താണ് ഗോവ ഫൈനലില്‍ എത്തിയത്. നെസിയോ മരിസ്‌റ്റോ ഫെര്‍ണാണ്ടസിന്റെ ഇരട്ടഗോളുകളാണ് ഗോവയ്ക്ക് ജയമൊരുക്കിയത്. കളിയുടെ പതിനേഴാം മിനിറ്റില്‍ മണിപ്പൂര്‍ മുന്നിലെത്തിയിരുന്നു. 90 മിനിറ്റ് പൊരുതിയിട്ടും ഗോള്‍ നേടാനാകാതിരുന്ന ഗോവ, മണിപ്പൂര്‍ വിജയമുറപ്പിച്ചിരിക്കെ പകരക്കാരനായി ഇറങ്ങിയ നെസിയോ മരിസ്‌റ്റോ ഫെര്‍ണാണ്ടസ് കളിയുടെ അധികസമയത്തെ ആറാം മിനിറ്റില്‍ നേടിയ ഗോളില്‍ സമനില പിടിച്ചു. എക്‌സ്ട്രാ ടൈമിലേക്ക് നീങ്ങിയതോടെ കളി പരുക്കനായി. 117ാം മിനിറ്റിലായിരുന്നു ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ച ഗോള്‍ പിറന്നത്. ടൂര്‍ണമെന്റിലുടനീളം മികച്ച കളി പുറത്തെടുത്ത മണിപ്പൂരിന് നിരാശയോടെ മടക്കം.

സന്തോഷ് ട്രോഫി കിരീട പോരാട്ടത്തില്‍ സര്‍വീസസും ഗോവയും ഏറ്റുമുട്ടും.
ആദ്യദിനത്തില്‍ തിളങ്ങി സ്പിന്നര്‍മാര്‍; രോഹിത്തിനും ജയ്‌സ്വാളിനും അര്‍ധ സെഞ്ച്വറി, ഇന്ത്യ ഭേദപ്പെട്ട നിലയിലേക്ക്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com