രോഹിതിനും ഗില്ലിനും സെഞ്ച്വറി; ഇന്ത്യ മികച്ച ലീഡിലേക്ക്‌

രോഹിത് ശര്‍മ 13 ഫോറുകളും മൂന്ന് സിക്‌സറും പറത്തിയാണ് സെഞ്ച്വറി നേടിയത്.
രോഹിത് ശര്‍മയ്ക്ക് സെഞ്ച്വറി
രോഹിത് ശര്‍മയ്ക്ക് സെഞ്ച്വറിഎക്‌സ്

ധരംശാല: ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റില്‍ രോഹിത് ശര്‍മയ്ക്കും ശുഭ്മാന്‍ ഗില്ലിനും സെഞ്ച്വറി, ഇന്ത്യക്ക് ഒന്നാം ഇന്നിങ്‌സില്‍ 44 റണ്‍സ് ലീഡായി. ഒരു വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സ് എന്ന നിലയില്‍നിന്ന് രണ്ടാംദിവസം തുടങ്ങിയ ഇന്ത്യ, 58 ഓവര്‍ പിന്നിട്ടപ്പോള്‍ 262 റണ്‍സ് എടുത്തു. വിക്കറ്റ് നഷ്ടപ്പെട്ടിട്ടില്ല.

രോഹിത് ശര്‍മ 12 ഫോറുകളും മൂന്ന് സിക്‌സറും പറത്തിയാണ് സെഞ്ച്വറി നേടിയത്. 9 തവണ പന്ത് അതിര്‍ത്തി കടത്തിയ ഗില്‍ അഞ്ച് സിക്‌സറുകളും അടിച്ചാണ് നൂറ് കടന്നത്. ടെസ്റ്റില്‍ രോഹിത്തിന്റെ പതിനാലാമത്തെയും ഗില്ലിന്റെ നാലാമത്തെയും സെഞ്ച്വറിയാണ്.

ഹിമാചല്‍പ്രദേശിലെ ധരംശാല ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വ്യാഴാഴ്ച ആരംഭിച്ച ടെസ്റ്റില്‍ ടോസ് നേടി ആദ്യം ബാറ്റുചെയ്ത ഇംഗ്ലണ്ട് 218 റണ്‍സിന് പുറത്തായിരുന്നു. ഇന്ത്യന്‍ സ്പിന്നര്‍മാരായ കുല്‍ദീപ് യാദവും രവിചന്ദ്രന്‍ അശ്വിനുമാണ് സന്ദര്‍ശകരുടെ കഥകഴിച്ചത്. കുല്‍ദീപ് അഞ്ചും അശ്വിന്‍ നാലും രവീന്ദ്ര ജഡേജ ഒന്നും വിക്കറ്റുകള്‍ നേടി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

15 ഓവറില്‍ 72 റണ്‍സ് വിട്ടുനല്‍കിയാണ് കുല്‍ദീപ് അഞ്ചുവിക്കറ്റ് നേടിയത്. ഇംഗ്ലണ്ടിന്റെ ആദ്യത്തെ നാല് വിക്കറ്റും കുല്‍ദീപിനായിരുന്നു. 11.4 ഓവര്‍ എറിഞ്ഞ് 51 റണ്‍സ് വിട്ടുനല്‍കിയാണ് അശ്വിന്‍ തന്റെ നൂറാം ടെസ്റ്റ് മത്സരം നാല് വിക്കറ്റ് നേട്ടത്തോടെ ഗംഭീരമാക്കിയത്. ജഡേജ 10 ഓവറില്‍ 17 റണ്‍സ് വിട്ടുനല്‍കി ഒരു വിക്കറ്റെടുത്തു.

രോഹിത് ശര്‍മയ്ക്ക് സെഞ്ച്വറി
സന്തോഷ് ട്രോഫി ഫൈനലില്‍ സര്‍വീസസ് - ഗോവ പോരാട്ടം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com