ഇംഗ്ലണ്ട് വീണ്ടും സ്പിന്നില്‍ തപ്പിത്തടയുന്നു; 100 എത്തും മുന്‍പ് മടങ്ങി 4 പേര്‍

3 വിക്കറ്റുകള്‍ വീഴ്ത്തി അശ്വിന്‍
ബുംറയ്ക്കൊപ്പം വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന അശ്വിന്‍
ബുംറയ്ക്കൊപ്പം വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന അശ്വിന്‍പിടിഐ

ധരംശാല: അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറിനൊപ്പമെത്താന്‍ ശ്രമിക്കുന്ന ഇംഗ്ലണ്ടിനെ വെട്ടിലാക്കി വീണ്ടും സ്പിന്നര്‍മാര്‍. രണ്ടാം ഇന്നിങ്‌സ് തുടങ്ങിയ അവര്‍ക്ക് നിലവില്‍ നാല് വിക്കറ്റുകള്‍ നഷ്ടമായി. 92 റണ്‍സ് ചേര്‍ക്കുന്നതിനിടെയാണ് നഷ്ടം. മൂന്ന് വിക്കറ്റുകള്‍ അശ്വിന്‍ സ്വന്തമാക്കി. ഒരു വിക്കറ്റ് കുല്‍ദീപും.

ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സില്‍ 218 റണ്‍സില്‍ പുറത്തായി. ഇന്ത്യ 477 റണ്‍സാണ് കണ്ടെത്തിയത്. 259 റണ്‍സ് ലീഡുമായാണ് ഇന്ത്യ ഒന്നാം ഇന്നിങ്‌സ് അവസാനിപ്പിച്ചത്. രണ്ടാം ഇന്നിങ്സില്‍ ഇംഗ്ലണ്ട് 102 റണ്‍സെന്ന നിലയില്‍ പൊരുതുന്നു.

100ാം ടെസ്റ്റ് കളിക്കുന്ന ജോണി ബെയര്‍സ്‌റ്റോ മൂന്ന് വീതം സിക്‌സും ഫോറും സഹിതം 31 പന്തില്‍ 39 റണ്‍സെടുത്തെങ്കിലും അധികം നീണ്ടില്ല.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തുടക്കത്തില്‍ തകര്‍ന്ന ഇംഗ്ലണ്ടിനെ ജോ റൂട്ടും ജോണി ബെയര്‍സ്‌റ്റോയും ചേര്‍ന്നു രക്ഷിച്ചെടുക്കാനുള്ള ശ്രമത്തിലായിരുന്നു. ബെയര്‍‌സ്റ്റോ ബാസ്‌ബോള്‍ ശൈലിയില്‍ ബാറ്റ് വീശുകയായിരുന്നു. അതിനിടെയാണ് കുല്‍ദീപിന്റെ വരവ്. താരം ബെയര്‍‌സ്റ്റോയെ മടക്കുകയും ചെയ്തു.

സാക് ക്രൗളി (0), ബെന്‍ ഡുക്കറ്റ് (2), ഒലി പോപ്പ് (19) എന്നിവരാണ് പുറത്തായ മറ്റുള്ളവര്‍. നിലവില്‍ 33 റണ്‍സുമായി ജോ റൂട്ടും 2 റണ്ണുമായി ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സും ക്രീസില്‍.

രോഹിത് ശര്‍മയുടെയും ശുഭ്മാന്‍ ഗില്ലിന്റെയും സെഞ്ച്വറികളാണ് ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. പിന്നാലെയെത്തിയ സര്‍ഫറാസ് ഖാനും (56) അരങ്ങേറ്റ താരം ദേവ്ദത്ത് പടിക്കലും (65) മികച്ച പ്രകടനം പുറത്തെടുത്തതോടെ ഇന്ത്യ മികച്ച ടോട്ടല്‍ കണ്ടെത്തുകയായിരുന്നു. ഒരു വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സ് എന്ന നിലയില്‍നിന്ന് രണ്ടാംദിവസം തുടങ്ങിയ ഇന്ത്യ, ഒറ്റ ദിവസം കൊണ്ട് 300ലധികം റണ്‍സ് ആണ് അടിച്ചെടുത്തത്.

ബുംറയ്ക്കൊപ്പം വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന അശ്വിന്‍
ചരിത്രനേട്ടവുമായി ആന്‍ഡേഴ്‌സന്‍, ടെസ്റ്റില്‍ 700 വിക്കറ്റ് നേടുന്ന ആദ്യ പേസ് ബൗളര്‍; ഇന്ത്യയ്ക്ക് 259 റണ്‍സ് ലീഡ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com