ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്; മൂന്ന് ഫോര്‍മാറ്റിലും തലപ്പത്ത്

ഓസ്ട്രേലിയയെ പിന്തള്ളി ഒന്നാമത്. ഏകദിന, ടി20 ഫോര്‍മാറ്റില്‍ ഒന്നാം റാങ്ക്
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര നേടിയ ഇന്ത്യന്‍ ടീം
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര നേടിയ ഇന്ത്യന്‍ ടീംപിടിഐ

ദുബൈ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര 4-1നു സ്വന്തമാക്കിയ ഇന്ത്യക്ക് മറ്റൊരു നേട്ടം. ഐസിസി ടെസ്റ്റ് റാങ്കിങില്‍ ടീം ഇന്ത്യ ഒന്നാം സ്ഥാനത്ത്. ഇതോടെ ടെസ്റ്റ്, ഏകദി, ടി20 പോരട്ടങ്ങളില്‍ ഒരേ സമയം ഒന്നാം സ്ഥാനം എന്ന അപൂര്‍വ നേട്ടവും ഇന്ത്യ സ്വന്തമാക്കി.

ടെസ്റ്റില്‍ ഓസ്‌ട്രേലിയയെ മറികടന്നാണ് ഇന്ത്യ തലപ്പത്തേക്ക് കയറിയത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പേരാട്ടത്തില്‍ നേരത്തെ തന്നെ ഇന്ത്യ ഒന്നാം സ്ഥാനം സ്വന്തമാക്കിയിരുന്നു. ഇത് ഉറപ്പിക്കാനും അഞ്ചാം ടെസ്റ്റിലെ വിജയം ഇന്ത്യക്ക് അവസരം ഉറപ്പാക്കി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു. എന്നാല്‍ പിന്നീടുള്ള നാല് ടെസ്റ്റുകളിലും വമ്പന്‍ ജയം കുറിച്ചാണ് ഇന്ത്യയുടെ മുന്നേറ്റം.

ഏകദിന റാങ്കിങില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്. ഓസീസാണ് രണ്ടാം റങ്കില്‍. ടി20യിലും ഇന്ത്യ മുന്നില്‍. രണ്ടാം സ്ഥാനത്ത് ഇംഗ്ലണ്ടാണ്. 2023 സെപ്റ്റംബര്‍ മുതല്‍ 2024 ജനുവരി വരെ ഇന്ത്യ ഒന്നാം സ്ഥാനത്തുണ്ടായിരുന്നു. എന്നാല്‍ ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പര സമനിലയിലായതോടെ ഇന്ത്യ രണ്ടാം റാങ്കിലേക്ക് ഇറങ്ങി. പിന്നാലെയാണ് വീണ്ടും തിരിച്ചു കയറിയത്.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര നേടിയ ഇന്ത്യന്‍ ടീം
ഷോര്‍ട്ട് ബോള്‍ കെണിയില്‍ വീണ്ടും വീണ് ശ്രേയസ്, രക്ഷിക്കാതെ രഹാനെ; മുംബൈ വിയര്‍ക്കുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com