ഷോര്‍ട്ട് ബോള്‍ കെണിയില്‍ വീണ്ടും വീണ് ശ്രേയസ്, രക്ഷിക്കാതെ രഹാനെ; മുംബൈ വിയര്‍ക്കുന്നു

30 റണ്‍സ് ചേര്‍ക്കുന്നതിനിടെ വീണത് 6 വിക്കറ്റുകള്‍
ശ്രേയസ് അയ്യരെ വീഴ്ത്തിയ ഉമേഷിനെ സഹ താരങ്ങള്‍ അഭിനന്ദിക്കുന്നു
ശ്രേയസ് അയ്യരെ വീഴ്ത്തിയ ഉമേഷിനെ സഹ താരങ്ങള്‍ അഭിനന്ദിക്കുന്നുപിടിഐ

വാംഖഡെ: രഞ്ജി ട്രോഫി ഫൈനലില്‍ വിദര്‍ഭക്കെതിരെ മുംബൈ നിരയില്‍ ബാറ്റിങിനു ഇറങ്ങിയ ശ്രേയസ് അയ്യര്‍ വീണ്ടും ദയനീയമായി പുറത്തായി. ഷോര്‍ട്ട് ബോള്‍ കളിക്കാനുള്ള കഴിവില്ലായ്മയാണ് ഇത്തവണയും താരത്തെ ചതിച്ചത്. ഉമേഷ് യാദവിന്റെ ഷോര്‍ട്ട് ബോളിനു ബാറ്റ് വച്ച അയ്യര്‍ക്ക് പിഴച്ചു. പന്ത് ബാറ്റിന്റെ എഡ്ജില്‍ തട്ടി കരുണ്‍ നായരുടെ കൈകളില്‍ ചെന്നു നിന്നു.

15 പന്തില്‍ 7 റണ്‍സ് മാത്രമാണ് ശ്രേയസ് അയ്യര്‍ക്ക് നേടാന്‍ സാധിച്ചത്. ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയ്ക്കും പിടിച്ചു നില്‍ക്കാനായില്ല. താരവും 7 റണ്‍സുമായി മടങ്ങി. 35 പന്തുകള്‍ പ്രതിരോധിച്ചു.

ശ്രേയസ് അയ്യരെ വീഴ്ത്തിയ ഉമേഷിനെ സഹ താരങ്ങള്‍ അഭിനന്ദിക്കുന്നു
86ാം മിനിറ്റില്‍ ഹവേട്‌സിന്‍റ പവര്‍ഫുള്‍ ഹെഡ്ഡര്‍! ഗണ്ണേഴ്‌സ് ജയിച്ചു കയറി തലപ്പത്തേക്ക്

നിലവില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സെന്ന നിലയിലാണ് മുബൈ. കഴിഞ്ഞ കളിയില്‍ രക്ഷകനായി നിന്ന ശാര്‍ദുല്‍ ഠാക്കൂര്‍ ക്രീസില്‍ നില്‍ക്കുന്നു. താരം 11 റണ്‍സെടുത്തു ഒരറ്റം കാക്കുമ്പോള്‍ 9 റണ്‍സുമായി ഷമ്‌സ് മുലാനിയാണ് ഒപ്പം.

മികച്ച തുടക്കമിട്ട ശേഷമാണ് മുംബൈ തകര്‍ന്നത്. ഓപ്പണര്‍മാരായ പൃഥ്വി ഷാ (46), ഭുപന്‍ ലാല്‍വാനി (37) എന്നിവര്‍ ചേര്‍ന്നു മികച്ച തുടക്കമാണ് മംബൈക്ക് നല്‍കിയത്. 81 റണ്‍സിലെത്തിയപ്പോള്‍ ഭുപന്‍ ലാല്‍വാനിയെ വീഴ്ത്തി യാഷ് ഠാക്കൂറാണ് മുംബൈയുടെ തകര്‍ച്ചയ്ക്ക് തുടക്കമിട്ടത്. പിന്നാലെ തുരുതുരെ വിക്കറ്റുകളും വീണു. 30 റണ്‍സെടുക്കുമ്പോഴേക്കും ആറ് വിക്കറ്റുകള്‍ മുംബൈക്ക് നഷ്ടമായി.

ഹര്‍ഷ് ഡുബെ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി മുറിവില്‍ കൂടുതല്‍ മുളകു പുരട്ടി. ആദിത്യ താക്കറെ, ഉമേഷ് യാദവ് എന്നിവരും ഓരോ വിക്കറ്റെടുത്തു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com