റോയല്‍സിന്‍റെ 'പിങ്ക് പ്രോമിസ്'- 'ബന്ധാനി' ‍ജേഴ്‌സിയുമായി രാജസ്ഥാന്‍; വനിതകള്‍ക്ക് ആദരം

ഏപ്രില്‍ ആറിന് ഈ ജേഴ്സിയണിഞ്ഞു ആര്‍സിബിയെ നേരിടും, സ്ത്രീ ശാക്തീകരണത്തിനു സമര്‍പ്പണം
ജേഴ്സിയണിഞ്ഞ് സഞ്ജു സാംസണ്‍
ജേഴ്സിയണിഞ്ഞ് സഞ്ജു സാംസണ്‍ട്വിറ്റര്‍

ജയ്പുര്‍: ഐപിഎല്ലിലെ പുതിയ സീസണില്‍ ഒരു മത്സരത്തില്‍ സവിശേഷ ജേഴ്‌സിയുമായി രാജസ്ഥാന്‍ റോയല്‍സ് കളിക്കാനിറങ്ങും. രാജ്യത്തെ വനിതകള്‍ക്കുള്ള സമര്‍പ്പണമായാണ് ഈ സവിശേഷ ജേഴ്‌സിയണിഞ്ഞ് ടീം കളത്തിലെത്തുന്നത്. ഏപ്രില്‍ ആറിനു നടക്കുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ പോരാട്ടത്തിലാണ് ഈ പ്രത്യേക പിങ്ക് നിറത്തിലുള്ള ജേഴ്‌സി അണിയുന്നത്.

രാജസ്ഥാനിലേയും ഇന്ത്യയിലേയും വനിതാ ശാക്തീകരണം, അവരുടെ ഉന്നമനം എന്നിവയുടെ പ്രതീക്ഷകളാണ് ജേഴ്‌സി മുന്നോട്ടു വയ്ക്കുന്നത്. രാജ്യത്തെ വനിതകള്‍ക്കുള്ള സമര്‍പ്പണമായാണ് ഇംപാക്ട് മത്സരമെന്ന നിലയില്‍ ആര്‍സിബിക്കെതിരായ പോരാട്ടത്തില്‍ ഈ ജേഴ്‌സി അണിയാന്‍ രാജസ്ഥാന്‍ തീരുമാനിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

രാജസ്ഥാന്‍, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ പ്രചാരമുള്ള ബന്ധാനി ചിത്രമെഴുത്തിന്റെ സവിശേഷതകള്‍ ചേര്‍ന്നാണ് ജേഴ്‌സിയുടെ രൂപ കല്‍പ്പന. ബന്ധാനി പാറ്റേണ്‍ രാജസ്ഥാനിലെ സ്ത്രീകള്‍ ഉപയോഗിക്കുന്ന വസ്ത്രങ്ങളില്‍ ഇടംപിടിക്കാറുണ്ട്. കടും പിങ്ക് നിറത്തില്‍ ബന്ധാനി പാറ്റേണ്‍ ഡിസൈനുകള്‍ ചേര്‍ത്താണ് ജേഴ്‌സി.

ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ഈ ജേഴ്‌സിയണിഞ്ഞു ഇരിക്കുന്ന ചിത്രം റോയല്‍സ് തങ്ങലുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ ചേര്‍ത്തിട്ടുണ്ട്. വനിതകള്‍ക്കു സമര്‍പ്പിച്ചുള്ള വീഡിയോയും അവര്‍ പുറത്തുവിട്ടു.

ജേഴ്സിയണിഞ്ഞ് സഞ്ജു സാംസണ്‍
രഞ്ജി ഫൈനലില്‍ കൂറ്റന്‍ ലക്ഷ്യം വച്ച് മുംബൈ; വിദര്‍ഭ താണ്ടണം 538 റണ്‍സ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com