
ഇസ്ലാമബാദ്: ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീം വീണ്ടും പാകിസ്ഥാന്‍ പര്യടനത്തിനു. അടുത്ത മാസം ന്യൂസിലന്‍ഡ് അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പര കളിക്കാന്‍ പാകിസ്ഥാനിലെത്തും. പരമ്പരയുടെ മത്സര ക്രമം പാക് ക്രിക്കറ്റ് ബോര്‍ഡ് പുറത്തിറക്കി.
ഏപ്രില്‍ 18 മുതല്‍ 27 വരെയാണ് പരമ്പര. റാവല്‍പിണ്ടി, ലാഹോര്‍ എന്നിവയാണ് വേദികള്‍. ടി20 ലോകകപ്പ് ജൂണില്‍ നടക്കാനിരിക്കെ ഇരു ടീമുകള്‍ക്കും പരമ്പര നിര്‍ണായകമാണ്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഒന്നര വര്‍ഷത്തിനിടെ ന്യൂസിലന്‍ഡ് നടത്തുന്ന മൂന്നാം പാക് പര്യടനമാണിത്. പരമ്പരയിലെ ആദ്യ പോരാട്ടം ഏപ്രില്‍ 18നാണ്. 20, 21, 25, 27 തീയതികളിലാണ് ശേഷിച്ച പോരാട്ടങ്ങള്‍.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക