ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍; ലക്ഷ്യ സെന്‍, അശ്വിനി- തനിഷ സഖ്യം പ്രീ ക്വാര്‍ട്ടറില്‍

ലക്ഷ്യ സെന്‍
ലക്ഷ്യ സെന്‍ട്വിറ്റര്‍

ലണ്ടന്‍: ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണ്‍ പോരാട്ടത്തില്‍ ഇന്ത്യയുടെ യുവ സെന്‍സേഷന്‍ ലക്ഷ്യ സെന്‍ പുരുഷ സിംഗിള്‍സില്‍ പ്രീ ക്വാര്‍ട്ടറില്‍. വനിതാ ഡബിള്‍സിലും ഇന്ത്യന്‍ താരങ്ങളുടെ മുന്നേറ്റം. അശ്വിന്‍ പൊന്നപ്പയും തനിഷ ക്രസ്റ്റോ സഖ്യവും അവസാന 16ലേക്ക് കടന്നു.

ലോക ചാമ്പ്യന്‍ഷിപ്പ് വെങ്കല മെഡല്‍ ജേതാവായ ലക്ഷ്യ ഡെന്‍മാര്‍ക്കിന്റെ മഗ്നസ് ജോണ്‍സനെയാണ് വീഴ്ത്തിയത്. അനായാസ വിജയമാണ് താരം സ്വന്തമാക്കിയത്. സ്‌കോര്‍: 21-14, 21-14. പ്രീ ക്വാര്‍ട്ടറില്‍ ലോക മൂന്നാം നമ്പര്‍ താരം ഡെന്‍മാര്‍ക്കിന്റെ തന്നെ ആന്‍ഡേഴ്‌സ് അന്റന്‍സനാണ് ലക്ഷ്യയുടെ എതിരാളി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വനിതാ ഡബിള്‍സില്‍ ഹോങ്കോങിന്റെ യങ് എന്‍ഗ ടിങ്- യങ് പുയ് ലാം സഖ്യത്തെ വീഴ്ത്തിയാണ് അശ്വിനി- തനിഷ സഖ്യത്തിന്റെ മുന്നേറ്റം. സ്‌കോര്‍: 21-13, 21-18. പ്രീ ക്വാര്‍ട്ടറില്‍ ചൈനയുടെ സാങ് ഷു സിയാന്‍- സെങ് യു സഖ്യമാണ് ഇന്ത്യന്‍ സഖ്യത്തിന്റെ എതിരാളികള്‍.

ലക്ഷ്യ സെന്‍
ഐപിഎല്ലിനു ദിവസങ്ങള്‍ മാത്രം; ശ്രേയസ് അയ്യരുടെ പങ്കാളിത്തവും സംശയത്തില്‍, കൊല്‍ക്കത്തയ്ക്ക് നഷ്ടം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com