ലോക ചാമ്പ്യന്മാരെ ഞെട്ടിച്ച് സാത്വിക്- ചിരാഗ് സഖ്യം; ഓൾ ഇംഗ്ലണ്ട് ഓപ്പണ്‍ പ്രീ ക്വാർട്ടറിൽ

രണ്ട് സെറ്റില്‍ ജയിച്ചു കയറി
സാത്വിക്- ചിരാഗ് സഖ്യം
സാത്വിക്- ചിരാഗ് സഖ്യംട്വിറ്റര്‍

ലണ്ടന്‍: ഇന്ത്യന്‍ പുരുഷ ഡബിള്‍സിലെ കരുത്തരായ സാത്വിക് സായ്‌രാജ് രാന്‍കിറെഡ്ഡി- ചിരാഗ് ഷെട്ടി സഖ്യം ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്‍ണ്‍ പോരാട്ടത്തിന്റെ പ്രീ ക്വാര്‍ട്ടറില്‍. മൂന്ന് തവണ ലോക ചാമ്പ്യന്‍മാരായ ഇന്തോനേഷ്യയുടെ മുഹമ്മദ് അഹ്‌സാന്‍- ഹെന്ദ്ര സെറ്റിയവാന്‍ സഖ്യത്തെയാണ് ഇന്ത്യന്‍ സഖ്യം ഞെട്ടിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കരുത്തരായ എതിരാളികള്‍ക്കെതിരെ അനായാസ മുന്നേറ്റമാണ് ഇന്ത്യന്‍ സഖ്യം നടത്തിയത്. സമീപ കാലത്ത് മിന്നും ഫോമിലാണ് ഇന്ത്യന്‍ സഖ്യം കളിക്കുന്നത്. അതിന്റെ തുടര്‍ച്ചയാണ് യുടിലിറ്റ അരേനയിലും കണ്ടത്. രണ്ട് സെറ്റ് മാത്രം നീണ്ട പോരാട്ടത്തില്‍ ആധികാരിക വിജയമാണ് ഇന്ത്യന്‍ സഖ്യം നേടിയത്. സ്‌കോര്‍: 21-18, 21-14.

പ്രീ ക്വാര്‍ട്ടറില്‍ ഇന്തോനേഷ്യയുടെ തന്നെ മുഹമ്മദ് ഷൊഹിബുള്‍- ബഗാസ് മൗലാന സഖ്യമാണ് സാത്വിക്- ചിരാഗ് സഖ്യത്തിന്റെ എതിരാളികള്‍.

സാത്വിക്- ചിരാഗ് സഖ്യം
ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍; ലക്ഷ്യ സെന്‍, അശ്വിനി- തനിഷ സഖ്യം പ്രീ ക്വാര്‍ട്ടറില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com