ലസിത് മലിംഗയുടെ അതേ ബോളുകള്‍; ധോനിയുടെ മനം കവര്‍ന്ന് 17കാരന്‍; ചെന്നൈ ജേഴ്‌സിയണിയുമോ?

ശ്രീലങ്കന്‍ പേസര്‍ ലസിത് മലിംഗയുടെ സമാനമായ ആക്ഷനാണ് കുഗദാസിന്റേതും
എംഎസ് ധോനിയുടെ മനംകവര്‍ന്ന് പതിനേഴുകാരാനായ ശ്രീലങ്കന്‍ ബൗളര്‍ കുഗദാസ് മാതുലന്‍
എംഎസ് ധോനിയുടെ മനംകവര്‍ന്ന് പതിനേഴുകാരാനായ ശ്രീലങ്കന്‍ ബൗളര്‍ കുഗദാസ് മാതുലന്‍

ചെന്നൈ: എംഎസ് ധോനിയുടെ മനംകവര്‍ന്ന് പതിനേഴുകാരാനായ ശ്രീലങ്കന്‍ ബൗളര്‍ കുഗദാസ് മാതുലന്‍. ഈ മാസം ആദ്യം തുടങ്ങിയ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ക്യാമ്പിലേക്ക് കൗമാരക്കാരനെ അദ്ദേഹം ക്ഷണിക്കുകയും ചെയ്തു. കുഗദാസിന്റെ കോച്ചിങ് ക്യാമ്പിലെ പ്രകടനത്തില്‍ ധോനി ഹാപ്പിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

സെന്റ് ജോണ്‍ കോജള് ജാഫ്‌ന സെന്‍ട്രല്‍ കോളജും തമ്മിലുള്ള മത്സരത്തിനിടെ കുഗഗാസിന്റ യോര്‍ക്കറില്‍ വീഴ്ത്തിയ വിക്കറ്റാണ് ധോനിയെ ആകര്‍ഷിച്ചത്. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ശ്രീലങ്കന്‍ പേസര്‍ ലസിത് മലിംഗയുടെ സമാനമായ ആക്ഷനാണ് കുഗദാസിന്റേതും. ഇതിനകം തന്നെ ഒരു ശ്രീലങ്കന്‍ താരത്തിന്റെ സാന്നിധ്യം സൂപ്പര്‍ കിങ്‌സിലുണ്ട്. 'തല'യുടെ നേതൃത്വത്തില്‍, സിഎസ്‌കെ ടൂര്‍ണമെന്റിലെ ഏറ്റവും സ്ഥിരതയുള്ള ടീമുകളിലൊന്നാണ്, ഐപിഎല്‍ 2024-ലും സമാനമായ പ്രകടനം കാഴ്ചവയ്ക്കാന്‍ അവര്‍ ലക്ഷ്യമിടുന്നു. എന്നാല്‍ ടീമില്‍ പലരും പരിക്കിന്റെ പിടിയിലാണ്. ഈ സാഹചര്യത്തില്‍ കുലഗദാസ് ടീമിന്റെ ഭാഗമാകുമോയെന്നതാണ് എല്ലാവരും കാത്തിരിക്കുന്നത്.

എംഎസ് ധോനിയുടെ മനംകവര്‍ന്ന് പതിനേഴുകാരാനായ ശ്രീലങ്കന്‍ ബൗളര്‍ കുഗദാസ് മാതുലന്‍
ഖത്തറില്‍ വീണ്ടും ഫുട്‌ബോള്‍ മാമാങ്കം;ഫിഫ അണ്ടര്‍17 ലോകകപ്പിന്റെ അടുത്ത അഞ്ച് പതിപ്പുകള്‍ക്ക് വേദിയാകും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com