ഐപിഎല്‍ രണ്ടാം ഘട്ട മത്സരങ്ങള്‍ യുഎഇയില്‍? ടീമുകള്‍ താരങ്ങളുടെ പാസ്‌പോര്‍ട്ട് ആവശ്യപ്പെട്ടു, റിപ്പോര്‍ട്ട്

മാര്‍ച്ച് 22നാണ് ഇത്തവണത്തെ ഐപിഎല്‍ മത്സരങ്ങള്‍ക്ക് തുടക്കമാവുന്നത്
രോഹിത് ശര്‍മ
രോഹിത് ശര്‍മ എക്‌സ്

ന്യൂഡല്‍ഹി: ഐപിഎല്ലിന്റെ രണ്ടാം ഘട്ട മത്സരങ്ങള്‍ യുഎയിലേക്ക് മാറ്റിയേക്കുമെന്ന് റിപ്പോര്‍ട്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ രണ്ടാംപാദ മത്സരങ്ങള്‍ ഇന്ത്യക്ക് പുറത്ത് നടത്താന്‍ ബിസിസിഐ ആലോചിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.

രാജ്യത്ത് തെരഞ്ഞെടുപ്പ് തീയതികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്കാണ് പ്രഖ്യാപിക്കുക. ഇതിന് ശേഷമാകും ഐപിഎല്‍ മത്സരങ്ങള്‍ ദുബായിലേക്ക് മാറ്റണമോ എന്ന കാര്യത്തില്‍ ബിസിസിഐ അന്തിമ തീരുമാനമെടുക്കുക. നിലവില്‍ ബിസിസിഐയുടെ ചില ഉന്നത ഉദ്യോഗസ്ഥര്‍ ദുബായിലുണ്ട്. ഐപിഎല്ലിന്റെ രണ്ടാം പകുതി ദുബായില്‍ നടത്തുന്നതില്‍ സാധ്യതകള്‍ പരിശോധിക്കുകയാണ്, ചില ഐപിഎല്‍ ടീമുകള്‍ താരങ്ങളോട് പാസ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

രോഹിത് ശര്‍മ
അവസാന ഓവര്‍ വരെ ആവേശം; മുംബൈ ഇന്ത്യന്‍സിനെ വട്ടം കറക്കി മലയാളി സ്പിന്നര്‍; ബാംഗ്ലൂര്‍ ഫൈനലില്‍

മാര്‍ച്ച് 22നാണ് ഇത്തവണത്തെ ഐപിഎല്‍ മത്സരങ്ങള്‍ക്ക് തുടക്കമാവുന്നത്. നിലവില്‍ ആദ്യഘട്ടത്തില്‍ ഏപ്രില്‍ 7 വരെ നടത്തുന്ന 21 കളികളുടെ മത്സര ക്രമമാണ് ബിസിസിഐ പുറത്തുവിട്ടിരിക്കുന്നത്. ആദ്യ മത്സരത്തില്‍ നിലവിലെ ചാംപ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗളൂരിനെ നേരിടും. ചെന്നൈയിലെ എം.എ.ചിദംബരം സ്റ്റേഡിയത്തിലാണ് മത്സരം. സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിന്റെ ആദ്യ മത്സരം മാര്‍ച്ച് 24നാണ്. ജയ്പൂരില്‍ നടക്കുന്ന മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സാണ് എതിരാളികള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com