അവസാന ഓവര്‍ വരെ ആവേശം; മുംബൈ ഇന്ത്യന്‍സിനെ വട്ടം കറക്കി മലയാളി സ്പിന്നര്‍; ബാംഗ്ലൂര്‍ ഫൈനലില്‍

നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെ അഞ്ച് റണ്‍സിന് തോല്‍പ്പിച്ച് ബാഗ്ലൂര്‍ ഫൈനലിലേക്ക് മുന്നേറിയപ്പോള്‍ വിജയശില്‍പി ആയത് മലയാളി താരം ആശ ശോഭന
വനിത പ്രീമീയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിനെ പരാജയപ്പെടുത്തി ബാംഗ്ലൂര്‍ ഫൈനലില്‍
വനിത പ്രീമീയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിനെ പരാജയപ്പെടുത്തി ബാംഗ്ലൂര്‍ ഫൈനലില്‍എക്‌സ്‌

ന്യൂഡല്‍ഹി: അവസാന ഓവര്‍ വരെ ആശ കൈവിടാതെ പൊരുതിയ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിന് വനിതാ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് എലിമിനിറ്റേറില്‍ ആവേശ ജയം. നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെ അഞ്ച് റണ്‍സിന് തോല്‍പ്പിച്ച് ബാഗ്ലൂര്‍ ഫൈനലിലേക്ക് മുന്നേറിയപ്പോള്‍ വിജയശില്‍പി ആയത് മലയാളി താരം ആശ ശോഭന. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സാണ് ആര്‍സിബിയുടെ എതിരാളികള്‍.

ആര്‍സിബി ഉയര്‍ത്തിയ 136 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈക്ക് ആറു വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. അവസാന ഓവറില്‍ ജയിക്കാന്‍ 12 റണ്‍സ് വേണ്ടിയിരുന്ന മുംബൈക്ക് ആറു റണ്‍സ് മാത്രമേ സ്വന്തമാക്കാനായുള്ളൂ. ആര്‍സിബിക്കായി അവസാന ഓവര്‍ എറിഞ്ഞ ആശ ശോഭനയുടെ കണിശതയാര്‍ന്ന ബൗളിങ്ങാണ് ടീമിനെ തുണച്ചത്. പൂജ വസ്ട്രാക്കറുടെ വിക്കറ്റും നേടി. നാറ്റ് സ്‌കിവര്‍ ബ്രണ്ട് (17 പന്തില്‍ 23), ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (30 പന്തില്‍ 33), അമേലിയ കെര്‍ (25 പന്തില്‍ പുറത്താകാതെ 27) എന്നിവരുടെ പ്രകടനങ്ങള്‍ക്കൊന്നും മുംബൈയെ വിജയത്തിലെത്തിക്കാനായില്ല. 18-ാം ഓവറില്‍ ഹര്‍മന്‍പ്രീത് പുറത്തായത് മത്സരത്തില്‍ നിര്‍ണായകമായി

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നേരത്തെ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ബാംഗ്ലൂരിനെ കണിശതയോടെ പന്തെറിഞ്ഞ മുംബൈ ബൗളര്‍മാര്‍ 135 റണ്‍സില്‍ പിടിച്ചുകെട്ടുകയായിരുന്നു. നാല് ഓവറില്‍ മൂന്നിന് 24 എന്നനിലയില്‍ തകര്‍ന്നിടത്തുനിന്നാണ് മുംബൈ തിരിച്ചുകയറിയത്. സോഫി ഡിവൈന്‍ (10), ക്യാപ്റ്റന്‍ സ്മൃതി മന്ദാന (10), ദിശ കസത്ത് (0) എന്നിവരാണ് മടങ്ങിയത്. ഓസ്‌ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ എലിസ് പെറിയുടെ ഒറ്റയള്‍ പോരാട്ടമാണ് ബാംഗ്ലൂരിന് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. അവസാന ഓവറിലെ രണ്ടാംപന്തിലാണ് പെറി മടങ്ങിയത്.

റിച്ച ഘോഷ് (14), സോഫി മോളിനെക്സ് (11) എന്നിവര്‍ വേഗം മടങ്ങിയതോടെ മധ്യ ഓവറുകളിലും റണ്ണിന് ക്ഷാമമായി. 15 ഓവറില്‍ 84 റണ്‍സ് മാത്രമായിരുന്നു സമ്പാദ്യം. അവസാന ഘട്ടത്തില്‍ ജോര്‍ജിയ വേര്‍ഹാമിന്റെ (18*) വെടിക്കെട്ടും ശ്രദ്ധേയമായി. 10 പന്തുമാത്രം നേരിട്ട വേര്‍ഹാം ഒരു സിക്സും ഒരു ഫോറും നേടി.അവസാന പന്തില്‍ സിക്സോടെയാണ് വേര്‍ഹാം ഇന്നിങ്‌സ് അവസാനിപ്പിച്ചത്. മുംബൈക്കുവേണ്ടി ഹെയ്‌ലി മാത്യൂസ്, നാറ്റ് സ്‌കിവര്‍ ബ്രണ്ട്, സൈക ഇസാഖ് എന്നിവര്‍ രണ്ടുവിക്കറ്റുവീതം നേടി.

വനിത പ്രീമീയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിനെ പരാജയപ്പെടുത്തി ബാംഗ്ലൂര്‍ ഫൈനലില്‍
ചുരുളന്‍ മുടിവെച്ച് മലിംഗയായി ഇഷാന്‍ കിഷന്‍; മുംബൈ ക്യാമ്പിലെ വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com