ത്രില്ലറില്‍ 'ലക്ഷ്യം' കണ്ടു! ലക്ഷ്യ സെന്‍ ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ സെമിയില്‍

ആദ്യ സെറ്റ് കൈവിട്ട ശേഷം വമ്പന്‍ തിരിച്ചു വരവ്. മുന്‍ ചാമ്പ്യന്‍ ലി സി ജിയയെ വീഴ്ത്തി
ലക്ഷ്യ സെന്‍
ലക്ഷ്യ സെന്‍ട്വിറ്റര്‍

ലണ്ടന്‍: ലോക ചാമ്പ്യന്‍ഷിപ്പ് വെങ്കല മെഡല്‍ ജേതാവ്, ഇന്ത്യയുടെ ബാഡ്മിന്റണ്‍ സെന്‍സേഷന്‍ ലക്ഷ്യ സെന്‍ ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ പോരാട്ടത്തിന്റെ സെമിയില്‍. തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് താരം സെമിയിലേക്ക് മുന്നേറുന്നത്. കഴിഞ്ഞ തവണത്തെ രണ്ടാം സ്ഥാനം ഇത്തവണ കിരീടമാക്കി മാറ്റാനുള്ള ആത്മവിശ്വാസത്തിലാണ് താരം.

ക്വാര്‍ട്ടറില്‍ 2021ലെ ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടിയ മലേഷ്യയുടെ ലി സി ജിയയെ വീഴ്ത്തിയാണ് ലക്ഷ്യയുടെ മുന്നേറ്റം. ക്വാര്‍ട്ടറില്‍ ത്രില്ലര്‍ പോരാട്ടമാണ് കണ്ടത്. ആദ്യ സെറ്റ് കൈവിട്ട ശേഷം വമ്പന്‍ തിരിച്ചു വരവാണ് ഇന്ത്യന്‍ താരം നടത്തിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സ്‌കോര്‍: 20-22, 21- 16, 21- 19. ഒരു മണിക്കൂറും 10 മിനിറ്റും നീണ്ട ആവേശപ്പോരാട്ടമാണ് ഗ്രൗണ്ടില്‍ കണ്ടത്. ലോക 18ാം നമ്പര്‍ താരമായ ലക്ഷ്യയാണ ഓള്‍ ഇംഗ്ലണ്ട് പോരില്‍ അവശേഷിക്കുന്ന ഏക ഇന്ത്യന്‍ പ്രതീക്ഷ.

നേരത്തെ രണ്ട് തവണയാണ് ഇന്ത്യന്‍ താരങ്ങള്‍ ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ നേടിയത്. 1981ല്‍ ഇതിഹാസ താരം പ്രകാശ് പാദുകോണും 2001ല്‍ പുല്ലേല ഗോപിചന്ദും. 23 വര്‍ഷത്തെ കാത്തിരിപ്പിനു ലക്ഷ്യ വിരാമമിടുമോ എന്നതാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

ലക്ഷ്യ സെന്‍
ഐപിഎല്‍ രണ്ടാം ഘട്ട മത്സരങ്ങള്‍ യുഎഇയില്‍? ടീമുകള്‍ താരങ്ങളുടെ പാസ്‌പോര്‍ട്ട് ആവശ്യപ്പെട്ടു, റിപ്പോര്‍ട്ട്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com