മുന്‍ പാക് പേസര്‍ ശ്രീലങ്കയുടെ പുതിയ ബൗളിങ് കോച്ച്

ടി20ലോകകപ്പ് കഴിയും വരെ ടീമില്‍
അക്വിബ് ജാവേദ്
അക്വിബ് ജാവേദ്ട്വിറ്റര്‍

കൊളംബോ: മുന്‍ പാകിസ്ഥാന്‍ പേസ് ബൗളറും 1992ല്‍ ലോകകപ്പ് നേടിയ പാക് ടീമിലെ അംഗവുമായ അക്വിബ് ജാവേദ് ശ്രീലങ്കയുടെ പുതിയ ഫാസ്റ്റ് ബൗളിങ് പരിശീലകന്‍. ടി20ലോകകപ്പ് കഴിയും വരെയാണ് നിയമനം.

നേരത്തെ പാകിസ്ഥാന്‍, യുഎഇ ടീമുകളുടെ പരിശീലകനായിരുന്നു അക്വിബ് ജാവേദ്. മികച്ച റിസല്‍ട്ടുകള്‍ ഉണ്ടാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞതാണ് ശ്രീലങ്കയിലേക്കുള്ള വരവിന്റെ അടിസ്ഥാനം. മുന്‍ പേസറുടെ നിയമനം ശ്രീലങ്ക ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

2009ല്‍ പാകിസ്ഥാന്‍ ടി20 ലോകകപ്പ് നേടുമ്പോള്‍ അക്വിബ് ജാവേദായിരുന്നു ടീമിന്റെ ബൗളിങ് പരിശീലകന്‍. അദ്ദേഹം പരിശീലകനായിരിക്കുമ്പോഴാണ് ഏകദിന, ടി20കളില്‍ യുഎഇ മികച്ച പ്രകടനം നടത്തിയത്. 2015ലെ ഏകദിന ലോകകപ്പിലും അദ്ദേഹത്തിന്റെ സമയത്ത് യുഎഇ സാന്നിധ്യം അറിയിച്ചു.

22 ടെസ്റ്റുകളും 163 ഏകദിന മത്സരങ്ങളും പാകിസ്ഥാനു വേണ്ടി കളിച്ചു. ടെസ്റ്റില്‍ 54 വിക്കറ്റുകളും ഏകദിനത്തില്‍ 182 വിക്കറ്റുകളും. 1992ല്‍ ലോകകപ്പ് നേടിയ ടീമിലെ നിര്‍ണായക ബൗളറായിരുന്നു അക്വിബ് ജാവേദ്.

അക്വിബ് ജാവേദ്
ത്രില്ലറില്‍ 'ലക്ഷ്യം' കണ്ടു! ലക്ഷ്യ സെന്‍ ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ സെമിയില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com