കോണ്‍വെ, പതിരന... പരിക്കിന്റെ പട്ടികയില്‍ മുസ്തഫിസുര്‍ റഹ്മാനും; ചെന്നൈക്ക് തലവേദന

ശ്രീലങ്കക്കെതിരായ മൂന്നാം ഏകദിനത്തിലാണ് ബംഗ്ലാദേശ് താരത്തിനു പരിക്കേറ്റത്
പരിക്കേറ്റതിനെ തുടര്‍ന്നു സ്ട്രേക്ചറില്‍ മസ്തഫിസുറിനെ മാറ്റുന്നു
പരിക്കേറ്റതിനെ തുടര്‍ന്നു സ്ട്രേക്ചറില്‍ മസ്തഫിസുറിനെ മാറ്റുന്നുട്വിറ്റര്‍

ചെന്നൈ: ഐപിഎല്‍ തുടങ്ങാന്‍ ദിവസങ്ങള്‍ ശേഷിക്കെ ടീമുകള്‍ക്ക് പരിക്ക് വലിയ തലവേദനയായി മാറുന്നു. ദേശീയ ടീമിനായി കളിക്കുന്ന താരങ്ങളാണ് ഒന്നിനു പിന്നാലെ ഒന്നായി പരിക്കേറ്റ് ഗ്രൗണ്ട് വിടുന്നത്.

ബംഗ്ലാദേശ് പേസറും ചെന്നൈ സൂപ്പര്‍ കിങ്‌സ് താരവുമായ മുസ്തഫിസുര്‍ റഹ്മാനാണ് പരിക്കേറ്റ് ഗ്രൗണ്ട് വിട്ട പുതിയ താരം. താരത്തെ സ്‌ട്രെക്ചറിലാണ് ഗ്രൗണ്ടില്‍ നിന്നു മാറ്റിയത്. ബംഗ്ലാദേശ്- ശ്രീലങ്ക ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിന്റെ 48ാം ഓവറിലാണ് മുസ്തഫിസുര്‍ പരിക്കേറ്റ് മടങ്ങിയത്.

ഈ സീസണിലേക്ക് നടന്ന താര ലേലത്തിലാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് മുസ്തഫിസുര്‍ റഹ്മാനെ ടീമിലെത്തിച്ചത്. ചെന്നൈക്ക് കൂടുതല്‍ ആശങ്കയുണ്ടാക്കുന്നതാണ് മുസ്തഫിസുറിന്റെ പരിക്ക്.

നേരത്തെ ചെന്നൈയുടെ തന്നെ കിവി ഓപ്പണര്‍ ഡെവോണ്‍ കോണ്‍വെ, ശ്രീലങ്കന്‍ പേസര്‍ മതീഷ പതിരന തുടങ്ങിയവരും പരിക്കേറ്റ് ഐപിഎല്‍ കളിക്കുന്നത് അനിശ്ചിതത്വത്തില്‍ നില്‍ക്കുന്നത് അവര്‍ക്ക് തിരിച്ചടിയായി നില്‍ക്കുന്ന ഘട്ടത്തിലാണ് ബംഗ്ലാ താരവും ഈ പട്ടികയിലേക്ക് എത്തുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇതേ പരമ്പരയില്‍ തന്നെ ശ്രീലങ്കയുടെ മധുഷങ്ക പരിക്കേറ്റ് പുറത്തായിരുന്നു. മധുഷങ്കയുടെ പരിക്ക് മുംബൈ ഇന്ത്യന്‍സിനെയാണ് വെട്ടിലാക്കിയത്.

മധുഷങ്കയും മുസ്തഫിസുറും തങ്ങളുടെ ടീമിനായി മിന്നും ഫോമിലാണ് പന്തെറിയുന്നത്. പരമ്പരയിലെ രണ്ടാം പോരിലാണ് കഴിഞ്ഞ ദിവസം മധുഷങ്കയ്ക്ക് പരിക്കേറ്റത്.

പരിക്കേറ്റതിനെ തുടര്‍ന്നു സ്ട്രേക്ചറില്‍ മസ്തഫിസുറിനെ മാറ്റുന്നു
കുംബ്ലെയും കോഹ്‌ലിയുമല്ല, സ്മൃതി സാധ്യമാക്കി! വനിതാ പ്രീമിയര്‍ ലീഗ് കിരീടം ബാംഗ്ലൂരിന്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com