പരിക്കേറ്റ ബെഹ്‌രന്‍ഡോഫിനു പകരക്കാരന്‍; ഇംഗ്ലീഷ് 'ഡൈനാമിക് പേസര്‍' മുംബൈ ഇന്ത്യന്‍സില്‍

പിഎസ്എല്ലില്‍ പെഷവാര്‍ സാല്‍മിക്കായി മിന്നും പ്രകടനം
ലുക് വുഡ്
ലുക് വുഡ്ട്വിറ്റര്‍

മുംബൈ: പരിക്കേറ്റ് പുറത്തായ ജാസന്‍ ബെഹ്‌രന്‍ഡോഫിനു പകരം ഇംഗ്ലണ്ട് പേസര്‍ ലുക് വുഡിനെ ടീമിലെത്തിച്ച് മുംബൈ ഇന്ത്യന്‍സ്. ഐപിഎല്‍ തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് ഓസീസ് താരത്തിനു പരിക്കേറ്റത്. പിന്നാലെയാണ് ലുക് വുഡിനെ ടീം സ്വന്തമാക്കിയത്.

ഇടം കൈയന്‍ ഡൈനാമിക് പേസറാണ് ലുക് വുഡ്. ഈ സീസണിലെ പാകിസ്ഥാന്‍ പ്രീമിയര്‍ ലീഗില്‍ 28കാരന്‍ മിന്നും ഫോമില്‍ പന്തെറിഞ്ഞിരുന്നു. വലം കൈയന്‍മാര്‍ക്കെതിരെ സ്വിങ് പന്തുകള്‍ എറിയുന്നതില്‍ പ്രത്യേക മിടുക്കുള്ള താരമാണ് ലുക്. പിഎസ്എല്ലില്‍ പെഷവാര്‍ സാല്‍മിയുടെ താരമാണ് ലുക്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇംഗ്ലണ്ടിനായി രണ്ട് ഏകദിനങ്ങള്‍ കളിച്ച താരത്തിനു വിക്കറ്റ് നേട്ടമില്ല. അഞ്ച് ടി20 മത്സരങ്ങള്‍ ഇംഗ്ലീഷ് കുപ്പായത്തില്‍ കളിച്ച താരം എട്ട് വിക്കറ്റുകള്‍ വീഴ്ത്തി. 24 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയതാണ് മികച്ച പ്രകടനം. ജസ്പ്രിത് ബുംറയുടെ നേതൃത്വത്തിലുള്ള പേസ് പടയില്‍ ലുക് വുഡിന്റെ സാന്നിധ്യം കരുത്താകുമെന്ന പ്രതീക്ഷയിലാണ് മുംബൈ ഇന്ത്യന്‍സ്.

ലുക് വുഡ്
'എന്റെ മക്കൾക്ക് ഐപിഎൽ ഉദ്ഘാടന മത്സരം കാണണം, ടിക്കറ്റ് കിട്ടുമോ?'- ചെന്നൈ ടീമിനോട് അഭ്യര്‍ഥിച്ച് അശ്വിൻ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com