'എന്റെ മക്കൾക്ക് ഐപിഎൽ ഉദ്ഘാടന മത്സരം കാണണം, ടിക്കറ്റ് കിട്ടുമോ?'- ചെന്നൈ ടീമിനോട് അഭ്യര്‍ഥിച്ച് അശ്വിൻ

22ന് ചെന്നൈ സൂപ്പര്‍ കിങ്സ്- റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഉദ്ഘാടന മത്സരം
അശ്വിന്‍
അശ്വിന്‍ട്വിറ്റര്‍

ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീ​ഗ് പുതിയ സീസണിലെ ഉദ്ഘാടന മത്സരത്തിന്റെ ടിക്കറ്റ് കിട്ടുമോ എന്നന്വേഷിച്ച് ഇന്ത്യൻ താരവും രാജസ്ഥാൻ റോയൽസ് സ്പിന്നറുമായ ആർ അശ്വിൻ. ടിക്കറ്റിനു വൻ ഡിമാൻഡാണെന്നു അശ്വിൻ പറയുന്നു.

ഈ മാസം 22ന് ഉ​ദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിങ്സ് റോയൽ ചലഞ്ചേഴ്സ് ബാം​ഗ്ലൂരുമായാണ് ഏറ്റുമുട്ടുന്നത്. ടിക്കറ്റ് ലഭിക്കാൻ സഹായിക്കണമെന്നു തന്റെ മുൻ ടീം കൂടിയായ ചെന്നൈ സൂപ്പർ കിങ്സിനെ ടാ​ഗ് ചെയ്താണ് എക്സിലൂടെയുള്ള അശ്വിന്റെ അഭ്യർഥന.

ചെപ്പോക്കിൽ നടക്കുന്ന ഉ​​ദ്ഘാടന ചടങ്ങും ചെന്നൈ- ബാം​ഗ്ലൂർ മത്സരവും കാണാൻ എന്റെ മക്കൾക്ക് ആ​ഗ്രഹമുണ്ട്. ടിക്കറ്റിനു വൻ ഡിമാൻഡാണ്. ചെന്നൈ ടീം എന്നെയൊന്നു സഹായിക്കുമോ- അശ്വിൻ കുറിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇന്ന് മുതലാണ് ഐപിഎൽ ഉദ്ഘാടന പോരാട്ടത്തിന്റെ ടിക്കറ്റുകൾ വിറ്റു തുടങ്ങിയത്. ഓഫ് ലൈൻ ടിക്കറ്റുകളുടെ വിൽപ്പന തുടങ്ങിയിട്ടില്ല.

വർഷങ്ങളോളം അശ്വിൻ ചെന്നൈ ടീമിനായി കളിച്ച താരമാണ്. നിലവിൽ മലയാളി താരം സഞ്ജു സാംസൺ നായകനായ രാജസ്ഥാൻ റോയൽസിനായാണ് അശ്വിൻ കളിക്കുന്നത്. ഈ മാസം 24നു ലഖ്നൗ സൂപ്പർ ജയന്റ്സുമായാണ് രാജസ്ഥാന്റെ ആദ്യ പോരാട്ടം.

അശ്വിന്‍
ഒളിംപിക് സെലക്ഷൻ ട്രയൽസ് പൂര്‍ത്തിയാക്കി; ​ഗുസ്തി ഫെഡറേഷൻ അഡ് ഹോക്ക് കമ്മിറ്റി പിരിച്ചുവിട്ടു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com