ഒളിംപിക് സെലക്ഷൻ ട്രയൽസ് പൂര്‍ത്തിയാക്കി; ​ഗുസ്തി ഫെഡറേഷൻ അഡ് ഹോക്ക് കമ്മിറ്റി പിരിച്ചുവിട്ടു

അഡ് ഹോക്ക് കമ്മിറ്റിയുടെ കീഴിൽ ഇനിയും ഫെഡറേഷൻ പ്രവർത്തിക്കേണ്ടതില്ലെന്നാണ് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ
പ്രതീകാത്മകം
പ്രതീകാത്മകംട്വിറ്റര്‍

ന്യൂഡല്‍ഹി: ​ദേശീയ ഗുസ്തി ഫെഡറേഷൻ അഡ് ഹോക്ക് കമ്മിറ്റി ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പിരിച്ചുവിട്ടു. ഇതോടെ ദേശീയ ഫെഡറേഷൻ പഴയതു പോലെ ഭരണപരമായ എല്ലാ അധികാരവുമായി പ്രവർത്തിക്കും. അടുത്ത മാസം നടക്കാനിരിക്കുന്ന ഒളിംപിക് യോ​ഗ്യാത ഇവന്റിനുള്ള സെലക്ഷൻ ട്രയൽസ് വിജയകരമായി പൂർത്തിയാക്കിയതിനാലാണ് അഡ് ഹോക്ക് കമ്മിറ്റിയെ പിരിച്ചുവിട്ടതെന്നു ഐഒഎ വ്യക്തമാക്കി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ലോക ​ഗുസ്തി ബോ‍ഡിയായ യുനൈറ്റഡ് വേൾഡ് റസ്ലിങ് ഡബ്ല്യുഎഫ്ഐയുടെ വിലക്ക് നീക്കിയതോടെ സെലക്ഷൻ ട്രയൽസ് സു​ഗമമായി നടത്താൻ സാധിച്ചിരുന്നു. അഡ് ഹോക്ക് കമ്മിറ്റിയുടെ കീഴിൽ ഇനിയും ഫെഡറേഷൻ പ്രവർത്തിക്കേണ്ടതില്ലെന്നാണ് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ വിലയിരുത്തുന്നത്. ഇതോടെ ഡബ്ല്യുഎഫ്ഐ അതിന്റെ പതിവ് ഭരണഘടനയ്ക്ക് കീഴിൽ പ്രവർത്തിക്കും.

നേരത്തെ കായിക മന്ത്രാലയമാണു ഡബ്ല്യുഎഫ്ഐയെ സസ്പെൻഡ് ചെയ്തത്. പിന്നാലെ ഡിസംബറിൽ അഡ്ഹോക്ക് കമ്മിറ്റി രൂപികരിക്കുകയായിരുന്നു.

പ്രതീകാത്മകം
'എന്റെ കീഴിൽ‌ രോഹിത് കളിക്കും, അതിനെന്താ'- നായക സ്ഥാനത്തെക്കുറിച്ച് ഹർദിക്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com