'എന്റെ കീഴിൽ‌ രോഹിത് കളിക്കും, അതിനെന്താ'- നായക സ്ഥാനത്തെക്കുറിച്ച് ഹർദിക്

ഈ മാസം 24ന് മുംബൈ ആദ്യ മത്സരത്തില്‍ ഗുജറാത്തുമായി ഏറ്റുമുട്ടും
ഹര്‍ദിക് ബൗളിങ് പരിശീലനത്തില്‍
ഹര്‍ദിക് ബൗളിങ് പരിശീലനത്തില്‍ട്വിറ്റര്‍

മുംബൈ: ​ഗുജറാത്ത് ടൈറ്റൻസ് നായകനായ ഹർദിക് പാണ്ഡ്യയുടെ മുംബൈ ഇന്ത്യൻസിലേക്കുള്ള തിരിച്ചു വരവ് വലിയ ചർച്ചയായിരുന്നു. പിന്നാലെ രോഹിതിനെ മാറ്റി ഹർദികിനെ മുംബൈ നായകനാക്കിയത് ആരാധകർക്കിടയിൽ വലിയ പ്രതിഷേധത്തിനു ഇടയാക്കി. എന്നാൽ നായകനായ തന്റെ കീഴിൽ രോഹിതിനു കളിക്കാൻ ഒരു പ്രശ്നവുമുണ്ടാവില്ലെന്നും ആരാധകരുടെ വികാരത്തെ മാനിക്കുന്നുവെന്നും ഹർദിക് പാണ്ഡ്യ വ്യക്തമാക്കുകയാണ് ഇപ്പോൾ.

'എന്റെ കീഴിലായിരിക്കും രോഹിത് കളിക്കുക. അതൊരു മോശമായ കാര്യമൊന്നുമല്ലല്ലോ. എന്നെ സഹായിക്കാൻ അദ്ദേഹം സദാ സന്നദ്ധനായിരിക്കുമെന്നു ഉറപ്പാണ്. അദ്ദേഹം ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനാണ്. അതു എന്നെ സംബന്ധിച്ചു സഹായകരമാണ്. ഈ ടീം അദ്ദേഹം നയിച്ച സംഘമാണ്. ഈ നിമിഷം മുതൽ അദ്ദേഹം സമ്മാനിച്ച നേട്ടങ്ങൾ മുന്നോട്ടു കൊണ്ടു പോകാനാണ് എന്റെ ആ​ഗ്രഹം.'

'എന്നെ സംബന്ധിച്ചു അദ്ദേഹം എനിക്കൊപ്പമുള്ളത് നല്ല അനുഭവമായിരിക്കും. അദ്ദേഹത്തിന്റെ ക്യാപ്റ്റൻസിയിലാണ് ഞാൻ കരിയർ മുഴുവൻ കളിച്ചിട്ടുള്ളത്. ഈ സീസണിൽ അദ്ദേഹം എനിക്കൊപ്പം തോളോടു തോൾ ചേർന്നു നിൽക്കമെന്നു എനിക്കുറപ്പുണ്ട്'- ഹർദിക് വ്യക്തമാക്കി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഈ മാസം 22 മുതലാണ് ഐപിഎല്ലിന്റെ പുതിയ സീസൺ തുടങ്ങുന്നത്. മുംബൈ ഇന്ത്യൻസിന്റെ ആദ്യ പോരാട്ടം ​ഗുജറാത്ത് ടൈറ്റൻസുമായാണ്. ഈ മാസം 24നാണ് പോരാട്ടം.

ഹര്‍ദിക് ബൗളിങ് പരിശീലനത്തില്‍
കോണ്‍വെ, പതിരന... പരിക്കിന്റെ പട്ടികയില്‍ മുസ്തഫിസുര്‍ റഹ്മാനും; ചെന്നൈക്ക് തലവേദന

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com